Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightBahrainchevron_right​െഎ.വൈ.സി.സി...

​െഎ.വൈ.സി.സി ഓണം-ബക്രീദ് കിറ്റുകൾ വിതരണം ചെയ്തു

text_fields
bookmark_border
​െഎ.വൈ.സി.സി ഓണം-ബക്രീദ് കിറ്റുകൾ വിതരണം ചെയ്തു
cancel
camera_alt????? ????????? ????????????? ?.??.??.?? ??????? ????????? ??????? ???- ??????? ??????? ??????

മനാമ:ഐ.വൈ.സിസി ബഹ്​റൈൻ കമ്മിറ്റി ചാരിറ്റി വിങ്ങി​​െൻറ ആഭിമുഖ്യത്തിൽ ഓണം-ബക്രീദ് കിറ്റുകൾ വിതരണം ചെയ്തു. തൃശൂർ തളിക്കുളം തീരദേശമേഖലയിൽ പ്രിയദർശിനി സ്മാരകസമിതി ഒാഫിസ്​ അങ്കണത്തിൽ വെച്ചായിരുന്നു കിറ്റ് വിതരണം. ഡി. സി.സി പ്രസിഡൻറ്​ ടി.എൻ.പ്രതാപൻ ഉദ്ഘാടനം നിർവഹിച്ചു. 

നൂറിലേറെ കുടുംബങ്ങൾക്കാണ്​ കിറ്റുകൾ നൽകിയത്​.  ഐ.വൈ.സി.സി മുൻ  വൈസ് പ്രസിഡൻറ്​ ഷബീർ മുക്കൻ അധ്യക്ഷത വഹിച്ചു. റിഫ ഏരിയ ജനറൽ സെക്രട്ടറി നിധീഷ് ചന്ദ്രൻ, ഡി.സി.സി. സെക്രട്ടറി അനിൽ പുളിക്കൽ, യൂത്ത് കോൺഗ്രസ്​ സംസ്ഥാന സെക്രട്ടറി സുനിൽ ലാലൂർ, കെ.എസ്​.യു സംസ്ഥാന സെക്രട്ടറി വരുൺ,  ബ്ലോക്ക് മെമ്പർമാരായ ഷൈൻ നാട്ടിക, യദുകൃഷ്ണ, മണ്ഡലം പ്രസിഡൻറ്​ ഹിറോഷ്‌, കോൺഗ്രസ്​ നേതാക്കളായ അശ്വിൻ ആലപ്പുഴ, മെഹബൂബ് തളിക്കുളം, ഗഫൂർ തളിക്കുളം, സുബിൻ വൈക്കത്ത്, ഗോഡ്​വിൻ കാഞ്ഞിരത്തിങ്കൽ എന്നിവർ പ്രസംഗിച്ചു. 

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:gulf newsmalayalam newsaycc
News Summary - aycc-bahrain-gulf news
Next Story