ബോധവത്കരണ ക്ലാസ് സംഘടിപ്പിച്ചു
text_fieldsഡോ. അനൂപ് അബ്ദുല്ലക്കുള്ള ഉപഹാരം ഫ്രൻഡ്സ് വനിത വിഭാഗം മനാമ ഏരിയ പ്രസിഡൻറ് റഷീദ സുബൈർ കൈമാറുന്നു
മനാമ: ഫ്രൻഡ്സ് സോഷ്യൽ അസോസിയേഷൻ വനിതവിഭാഗം മനാമ ഏരിയ ബോധവത്കരണ ക്ലാസ് സംഘടിപ്പിച്ചു. 'കോവിഡാനന്തര ആരോഗ്യ പരിരക്ഷ'എന്ന വിഷയത്തിൽ അമേരിക്കൻ മിഷൻ ഹോസ്പിറ്റലിലെ ഇേൻറണൽ മെഡിസിൻ ഫിസിഷ്യൻ ഡോ. അനൂപ് അബ്ദുല്ല ക്ലാസെടുത്തു. കോവിഡ് ലോകമാകെയുള്ള മനുഷ്യരെ മാനസികമായും ശാരീരികമായും തളർത്തുകയാണെന്നും പ്രവാസികളെയാണ് കൂടുതൽ ബാധിച്ചതെന്നും അദ്ദേഹം പറഞ്ഞു.
കോവിഡ് വന്നു കഴിഞ്ഞ് മാസങ്ങൾ ക്ഷീണം അനുഭവപ്പെടുന്നു. ഉറക്കമില്ലായ്മയാണ് പ്രധാനം. ഇത് പിന്നീട് മാനസിക ആരോഗ്യത്തെ ബാധിക്കുന്നു. ഇതിനൊക്കെയുള്ള പരിഹാരം സാവധാനത്തിലുള്ള വ്യായാമമുറകളിലൂടെ മനസ്സിനെ പോസിറ്റിവ് എനർജിയിലേക്ക് തിരികെ കൊണ്ടുവരുകയാണെന്നും അദ്ദേഹം പറഞ്ഞു. ഏരിയ പ്രസിഡൻറ് റഷീദ സുബൈർ അധ്യക്ഷത വഹിച്ചു. പ്രോഗ്രാം കൺവീനർ നൂറ ഷൗക്കത്തലി സ്വാഗതവും സെക്രട്ടറി ഫസീല ഹാരിസ് നന്ദിയും പറഞ്ഞു. അമൽ സുബൈർ പ്രാർഥന ഗീതം ആലപിച്ചു. ഡോക്ടർക്കുള്ള ഉപഹാരം ഫ്രൻഡ്സ് ഏരിയ പ്രസിഡൻറ് റഷീദ സുബൈർ കൈമാറി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

