Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

ബോധവൽകരണ ക്ലാസ് സംഘടിപ്പിച്ചു

text_fields
bookmark_border
news
cancel
camera_alt

റിഫ ഏരിയ ഓർഗനൈസർ ബുഷ്ര റഹീം പരിപാടിയിൽ സംസാരിക്കുന്നു

മനാമ: ഫ്രൻഡ്സ് സോഷ്യൽ അസോസിയേഷൻ റിഫ ഏരിയ വനിതാ വിഭാഗം സ്ത്രീകൾക്കായി ‘മനസ്സറിയാം മുന്നേറാം’ എന്ന പേരിൽ ബോധവൽ കരണ ക്ലാസ് സംഘടിപ്പിച്ചു.

വെസ്റ്റ് റിഫ ദിശ സെന്ററിൽ നടന്ന പരിപാടിയിൽ ഏരിയ ഓർഗനൈസർ ബുഷ്റ റഹീം അധ്യക്ഷയായി. കുട്ടികളിലെ സംസാര വൈകല്യങ്ങൾ, കോപനിയന്ത്രണം, പെരുമാറ്റ വികസനം, ഡിജിറ്റൽ ഉപകരണങ്ങളോടുള്ള അമിതാസക്തി തുടങ്ങിയ വിഷയങ്ങൾ ചർച്ച ചെയ്തു. സ്പീച്ച് തെറാപ്പിസ്റ്റ് റമീന ഖമറുദ്ദീനും ബിഹേവിയറൽ തെറാപ്പിസ്റ്റ് ഹെന ഹാരിസും വിഷയങ്ങൾ അവതരിപ്പിച്ചു. സദസ്യരുടെ സംശയങ്ങൾക്ക് മറുപടിയും നൽകി.

‘സ്വയം തിരിച്ചറിയാം’ എന്ന വിഷയത്തിൽ നടന്ന വിനോദ ചോദ്യോത്തര സെഷന് ഷാനി സക്കീർ നേതൃത്വം നൽകി. ഹനാൻ അബ്ദുറഹ്മാന്റെ പ്രാർഥനയോടെ ആരംഭിച്ച പരിപാടിയിൽ സോന സക്കരിയ സ്വാഗതവും നസ്നീൻ അൽത്താഫ് നന്ദിയും പറഞ്ഞു. ലുലു അബ്ദുൽ ഹഖ് പരിപാടി ‌നിയന്ത്രിച്ചു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

News Summary - Awareness class organized
Next Story