ഹൃദയത്തെ അറിയാൻ ബോധവത്കരണ ക്ലാസ് നടത്തി
text_fieldsകേരളീയ സമാജം മലയാളം പാഠശാലയുടെ ആഭിമുഖ്യത്തിൽ സംഘടിപ്പിച്ച ബോധവത്കരണ ക്ലാസ്
മനാമ: ബഹ്റൈൻ കേരളീയ സമാജം മലയാളം പാഠശാലയുടെ ആഭിമുഖ്യത്തിൽ അമേരിക്കൻ മിഷൻ ഹോസ്പിറ്റലിന്റെ സഹകരണത്തോടെ സി.പി.ആർ (കാർഡിയോ പൾമോണറി റെസസിറ്റേഷൻ) ബോധവത്കരണ ക്ലാസ് സംഘടിപ്പിച്ചു.
ഹൃദ്രോഗത്തിന്റെ പ്രാധാന്യവും അതെങ്ങനെ തടയാം എന്നും ഹൃദയ സംരക്ഷണത്തെക്കുറിച്ചുള്ള ബോധവത്കരണത്തിന്റെയും ഭാഗമായി സംഘടിപ്പിച്ച ‘ഹൃദയത്തെ അറിയാൻ’ എന്ന പരിപാടിയിൽ അമേരിക്കൻ മിഷൻ ഹോസ്പിറ്റലിൽ നിന്നുള്ള വിദഗ്ധർ പങ്കെടുത്തു.
ഡോ.ബാബു രാമചന്ദ്രൻ, ഫ്രീഡ സെക്വേറ, ബിൻസൺ മാത്യു എന്നിവർ പ്രാഥമിക ചികിത്സയെക്കുറിച്ച് വിശദീകരിക്കുകയും കാണികൾക്ക് പരിശീലനം നൽകുകയും ചെയ്തു. സമാജം വൈസ് പ്രസിഡന്റ് ദിലീഷ് കുമാറിന്റെ അധ്യക്ഷതയിൽ നടന്ന ഔപചാരിക ചടങ്ങിൽ പാഠശാല പ്രിൻസിപ്പൽ ബിജു എം.സതീഷ് സ്വാഗതവും സാഹിത്യ വിഭാഗം സെക്രട്ടറി വിനയചന്ദ്രൻ നായർ നന്ദിയും പറഞ്ഞു.
മലയാളം പാഠശാല കൺവീനർ സുനേഷ് സാസ്കോ, വൈസ് പ്രിൻസിപ്പൽമാരായ രജിത അനി, ലത മണികണ്ഠൻ എന്നിവർ ഏകോപനം നിർവഹിച്ച ചടങ്ങിൽ രക്ഷിതാക്കളും അധ്യാപകരും കുട്ടികളുമടക്കം അഞ്ഞൂറോളം പേർ പങ്കെടുത്തു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

