മികച്ച സാമൂഹിക പ്രവർത്തനത്തിനുള്ള ‘പാൻ’ അവാര്‍ഡ് ഫാത്തിമ അല്‍ മന്‍സൂരിക്ക്
text_fieldsമനാമ: ബഹ്റൈനിലെ പ്രവാസി അസോസിയേഷന്‍ ഓഫ് അങ്കമാലി നെടുമ്പാശേരി (പാന്‍ ബഹ്റൈൻ) ഈ വര്‍ഷത്തെ മികച്ച സാമൂഹിക പ്രവർത്തകക്കുള്ള അവാർഡ് ബഹ്റൈനി വനിത ഫാത്തിമ അല്‍ മന്‍സൂരിക്ക് സമ്മാനിക്കും. വാർത്തസമ്മേളനത്തിലാണ് ‘പാൻ’ ഭാരവാഹികളായ പ്രസിഡൻറ് പൗലോസ് പള്ളിപ്പാടന്‍, സെക്രട്ടറി ഡേവിസ് ഗര്‍വാസീസ് എന്നിവര്‍ അവാർഡ് വിവരം പ്രഖ്യാപിച്ചത്. സെപ്റ്റംബര്‍ 28 ന് ഉച്ചയ്ക്ക് 12 ന് സല്‍മാനിയിലെ മര്‍മാരിസ് ഹാളിൽ ‘പാന്‍ ബി.എഫ്. സി ചാരിറ്റി ബാന്‍ക്വറ്റ് ആൻറ് അവാര്‍ഡ് സെർമണി’എന്ന പരിപാടിയിൽ ഇന്ത്യൻ സുപ്രീംകോടതി ജഡ്ജി ജസ്റ്റിസ് കുര്യന്‍ ജോസഫ് അവാര്‍ഡ് സമ്മാനിക്കും.
ഫാത്തിമ അല്‍ മന്‍സൂരി അടുത്തയിടെ കേരളത്തിലുണ്ടായ പ്രളയസമയത്ത് കേരളത്തില്‍ ഓടിയെത്തുകയും പ്രശംസാര്‍ഹമായ സേവനപ്രവര്‍ത്തനങ്ങള്‍ കാഴ്ച വക്കുകയും ചെയ്തതായി പാന്‍ കോര്‍ ഗ്രൂപ്പ് ചെയര്‍മാന്‍ ഫ്രാന്‍സിസ് കൈതാരത്ത് പറഞ്ഞു. സാമൂഹിക സേവന സന്നദ്ധ ജീവകാരുണ്യ രംഗത്ത് സാമൂഹിക പ്രതിബദ്ധതയോടെ പ്രവര്‍ത്തിക്കുന്ന വ്യക്തികള്‍ക്കും സ്ഥാപനങ്ങള്‍ക്കും വര്‍ഷംതോറും നല്‍കിവരുന്ന ആദരവായാണ് ഇൗ അവാർഡ് നൽകുന്നത്.
പാന്‍ ബഹ്റൈൻ ഈ വര്‍ഷത്തെ മുഴുവന്‍ ഔണാഘോഷപരിപാടികളും റദ്ദാക്കിയശേഷം, പ്രളയബാധിതര്‍ക്കായി 2000 ലധികം രൂപ വിലമതിക്കുന്ന 400 ദുരിതാശ്വാസ കിറ്റുകൾ അങ്കമാലി പ്രദേശത്ത് വിതരണം ചെയ്തിരുന്നു. ഈ പരിപാടിയിലൂടെ ഒരു നിർധനകുടുംബത്തിന് ഭവനം എന്ന സ്വപ്നം സാക്ഷാത്കരിക്കുവാനും അങ്കമാലി പ്രദേശത്തെ 10ലധികം പ്രളയബാധിത കുടുംബങ്ങള്‍ക്ക് ഭവന പുനര്‍നിര്‍മ്മാണത്തിന് സഹായഹസ്തമാകുവാനും ലക്ഷ്യം വക്കുന്നു.
പരിപാടിയുടെ വിജയത്തിന് ഏവരുടേയും സഹായസഹകരണങ്ങള്‍ അഭ്യര്‍ത്ഥിക്കുന്നതായും ജനറല്‍ കണ്‍വീനര്‍ സിെൻറ ആൻറണി അറിയിച്ചു. പരിപാടിയുടെ മുഖ്യപ്രായോജകരായ ബി.എഫ്.സി ജനറല്‍ മാനേജര്‍ പാന്‍സിലി വര്‍ക്കിയും മറ്റ് പാന്‍ കുടുംബാംഗങ്ങളും വാര്‍ത്താസമ്മേളനത്തില്‍ സന്നിഹിതരായിരുന്നു.
കൂടുതല്‍ വിവരങ്ങള്‍ക്കായി ജനറല്‍ കണ്‍വീനര്‍ സിെൻറ ആന്‍റണി (35019513), ജോയിൻറ് കണ്‍വീനര്‍ റോയ് പഞ്ഞിക്കാരന്‍ (39589389) എന്നിവരുമായി ബന്ധപ്പെടാവുന്നതാണെന്നും സംഘാടകർ പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.