നാടക രംഗത്തെ മികവിന് ശൈഖ് ഖാലിദ് ബിന്‍ ഹമദ് അവാര്‍ഡ് പ്രഖ്യാപിച്ചു
text_fieldsമനാമ: ബഹ്റൈന്‍ അത്ലറ്റിക്സ് ഫെഡറേഷന്‍ ചെയര്‍മാനും യൂത്ത് ആന്‍റ് സ്പോര്‍ട്്സ് സുപ്രീം കൗണ്‍സില്‍ ഉപാധ്യക്ഷനുമായ ശൈഖ് ഖാലിദ് ബിന്‍ ഹമദ് ആല്‍ ഖലീഫ അദ്ദേഹത്തിന്‍െറ പേരില്‍ യുവ നാടക അവാര്‍ഡ് നല്‍കുമെന്ന് പ്രഖ്യാപിച്ചു.
രാജ്യത്തെ വിവിധ യുവജന ക്ളബുകള്‍ക്കും, സെന്‍ററുകള്‍ക്കും പ്രത്യേക പരിഗണന ആവശ്യമുള്ളവര്‍ക്കുമാണ് അവാര്‍ഡ് നല്‍കുക. വിവിധ മേഖലകളിലുള്ള യുവാക്കളെ ശാക്തീകരിക്കുന്നതിനും അവര്‍ക്ക് പ്രോത്സാഹനം നല്‍കുന്നതിനുമാണ് പ്രസ്തുത അവാര്‍ഡ് ഏര്‍പ്പെടുത്തുന്നതെന്ന് അദ്ദേഹം വിശദീകരിച്ചു. ഹമദ് രാജാവിന്‍െറ പരിഷ്കരണ പദ്ധതി യുവാക്കളുടെ ഉണര്‍വിനും വളര്‍ച്ചക്കും സഹായകമായിട്ടുണ്ട്. അത് കൂടുതല്‍ ശക്തിപ്പെടുത്താന്‍ അവാര്‍ഡ് കാരണമാകുമെന്ന് പ്രതീക്ഷിക്കുന്നു.
കലാ, സാംസ്കാരിക, സാഹിത്യ, നാടക മേഖലകളില്‍ യുവാക്കളെ ഉയര്‍ത്തിക്കൊണ്ടുവരുന്നതിനും കലകളെ പ്രോത്സാഹിപ്പിക്കുന്നതിനും ഇത് വഴിയൊരുക്കുമെന്നാണ് പ്രതീക്ഷിക്കുന്നതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.