വ്യോമയാന സുരക്ഷ: പൊലീസ് മേധാവിയും ബ്രിട്ടീഷ് പ്രതിനിധി സംഘവും ചർച്ച നടത്തി
text_fieldsപൊലീസ് മേധാവി ലഫ്റ്റനന്റ് ജനറൽ താരിഖ് ബിൻ ഹസൻ അൽ ഹസൻ, ബ്രിട്ടീഷ് വ്യോമയാന സുരക്ഷ മേധാവി അമാൻഡ സെഗാലിനുയി കൂടിക്കാഴ്ച നടത്തുന്നു
മനാമ: ബഹ്റൈൻ പൊലീസ് മേധാവി ലഫ്റ്റനന്റ് ജനറൽ താരിഖ് ബിൻ ഹസൻ അൽ ഹസൻ, ബ്രിട്ടീഷ് ഗതാഗത മന്ത്രാലയത്തിലെ ഏവിയേഷൻ സെക്യൂരിറ്റി കേപ്പബിലിറ്റിസ് മേധാവി അമാൻഡ സെഗാലിന്റെ നേതൃത്വത്തിലുള്ള പ്രതിനിധി സംഘവുമായി കൂടിക്കാഴ്ച നടത്തി. വ്യോമയാന സുരക്ഷാ മേഖലയിലെ സഹകരണം ശക്തിപ്പെടുത്തുന്നതിനെക്കുറിച്ചായിരുന്നു പ്രധാന ചർച്ച. സുരക്ഷാ രംഗത്തെ വൈദഗ്ധ്യം കൈമാറുന്നതിനും സംയുക്ത പരിശീലന പരിപാടികൾ നടപ്പിലാക്കുന്നതിനും ഇരുവിഭാഗവും ധാരണയിലെത്തി. അന്താരാഷ്ട്ര മാനദണ്ഡങ്ങൾക്കനുസൃതമായി വ്യോമയാന സുരക്ഷ സംവിധാനങ്ങൾ കൂടുതൽ കാര്യക്ഷമമാക്കും.
ഇരുരാജ്യങ്ങളും തമ്മിലുള്ള ഉഭയകക്ഷി പങ്കാളിത്തം, വ്യോമയാന സുരക്ഷാ ഉദ്യോഗസ്ഥർക്ക് സംയുക്ത പരിശീലനങ്ങൾ, ആഗോള സുരക്ഷാ മാനദണ്ഡങ്ങൾക്കനുസൃതമായി ഗതാഗത സുരക്ഷ എന്നിവ ഉറപ്പാക്കുന്നതിനുള്ള നടപടികൾ ഇരുവരും ചർച്ച ചെയ്തു. അസി. പൊലീസ് മേധാവി (ഓപറേഷൻസ് ആൻഡ് ട്രെയിനിങ്) ബ്രിഗേഡിയർ ജനറൽ മുഹമ്മദ് അബ്ദുല്ല അൽ ഹറമും കൂടിക്കാഴ്ചയിൽ പങ്കെടുത്തു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

