കുട്ടികളുടെ ഇന്‍റർനെറ്റ് ഉപയോഗം; മാതാപിതാക്കൾക്ക് മുന്നറിയിപ്പുമായി അധികൃതർ
text_fieldsനിലവിലെ പ്രത്യേക സാഹചര്യം
മനാമ: നിലവിലെ പ്രത്യേക സാഹചര്യങ്ങൾക്കിടയിൽ കുട്ടികളുടെ സൈബർ സുരക്ഷ ഉറപ്പാക്കുന്നതിനായി മാതാപിതാക്കൾ പ്രത്യേക ശ്രദ്ധ ചെലുത്തണമെന്ന് അധികൃതർ ആവശ്യപ്പെട്ടു. ഫോൺ ഉപയോഗിക്കുന്ന സാഹചര്യത്തിൽ കുട്ടികൾ നേരിടാൻ സാധ്യതയുള്ള അപകടങ്ങളിൽ നിന്ന് അവരെ സംരക്ഷിക്കുന്നതിനായി താഴെ പറയുന്ന മാർഗനിർദേശങ്ങൾ പാലിക്കണമെന്ന് അധികൃതർ നിർദേശിച്ചു.
കുട്ടികൾ ശ്രദ്ധിക്കേണ്ട പ്രധാന കാര്യങ്ങൾ
- നിലവിലെ സാഹചര്യവുമായി ബന്ധപ്പെട്ട വാർത്തകൾ, ചിത്രങ്ങൾ, വീഡിയോകൾ എന്നിവ ഷെയർ ചെയ്യുകയോ റീ പോസ്റ്റ് ചെയ്യുകയോ ചെയ്യരുത്.
-നിയമവിരുദ്ധമായ ഒത്തുചേരലുകൾക്കായുള്ള ആഹ്വാനങ്ങൾ ഒഴിവാക്കണം.
-സൈനിക നീക്കങ്ങളുടെയോ നിലവിലെ ആക്രമണങ്ങളുടെയോ ചിത്രങ്ങൾ പകർത്തുന്നതും പ്രചരിപ്പിക്കുന്നതും കടുത്ത നിയമനടപടികൾക്ക് കാരണമാകും.
-സോഷ്യൽ മീഡിയയിലൂടെ അപരിചിതരുമായി സംസാരിക്കാനോ വ്യക്തിഗത വിവരങ്ങൾ കൈമാറാനോ പാടില്ല.
-സ്വന്തം ലൊക്കേഷൻ വിവരങ്ങൾ ആരുമായും പങ്കുവെക്കരുത്.
-ഓൺലൈൻ പ്ലാറ്റ്‌ഫോമുകളിൽ ആക്ഷേപകരമോ നിയമവിരുദ്ധമോ ആയ കമന്‍റുകൾ എഴുതുന്നത് ഒഴിവാക്കണം.
മാതാപിതാക്കളുടെ ശ്രദ്ധക്ക്
ഭയമോ ആശങ്കയോ ഉണ്ടാക്കുന്ന രീതിയിലുള്ള ഉള്ളടക്കങ്ങളോ സന്ദേശങ്ങളോ ശ്രദ്ധയിൽപ്പെട്ടാൽ ഉടൻ തന്നെ രക്ഷിതാക്കളെ അറിയിക്കാൻ കുട്ടികളെ ഉപദേശിക്കണം. സൈബർ ലോകത്തെ ചതിക്കുഴികളെക്കുറിച്ച് കുട്ടികളിൽ അവബോധം വളർത്തേണ്ടത് മാതാപിതാക്കളുടെ ഉത്തരവാദിത്തമാണെന്ന് യൂനിറ്റ് ഓർമിപ്പിച്ചു. കുട്ടികളുടെ സുരക്ഷയ്ക്ക് ഭീഷണിയായേക്കാവുന്ന ഏതെങ്കിലും പ്രവർത്തനങ്ങൾ ശ്രദ്ധയിൽപ്പെട്ടാൽ താഴെ പറയുന്ന മാർഗങ്ങളിലൂടെ അധികൃതരെ ബന്ധപ്പെടാം. യൂണിറ്റ് ഓഫീസ് സന്ദർശിക്കുകയോ, 33523300 എന്ന നമ്പറിൽ ബന്ധപ്പെടുകയോ ചെയ്യാം.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

