ഈദ് വിപണിയിൽ കർശന പരിശോധനയുമായി അധികൃതർ
text_fieldsപെരുന്നാളിനോടനുബന്ധിച്ച് ബഹ്റൈനിലെ കടകളിൽ പരിശോധന നടത്തുന്ന ഉദ്യോഗസ്ഥൻ
മനാമ: പെരുന്നാളിനോടനുബന്ധിച്ച് ബഹ്റൈനിലെ വിപണികളിലും കടകളിലും നിയന്ത്രണങ്ങൾ പാലിക്കുന്നുണ്ടെന്ന് ഉറപ്പാക്കാൻ വ്യവസായ, വാണിജ്യ മന്ത്രാലയത്തിലും അധികൃതർ പരിശോധന നടപടികൾ ശക്തമാക്കി.
രാജ്യത്തുടനീളമുള്ള പഴം- പച്ചക്കറി കടകൾ, ബ്യൂട്ടി സെന്ററുകൾ, സലൂണുകൾ, തയ്യൽ കടകൾ, മധുരപലഹാര കടകൾ, ബേക്കറികൾ, റസ്റ്റാറന്റുകൾ, കാറ്ററിങ് കിച്ചണുകൾ, ഷോപ്പിങ് മാളുകൾ, വാണിജ്യ വിപണികൾ എന്നിവിടങ്ങളിൽ അധികൃതർ നേരിട്ടെത്തി പരിശോധന നടത്തുന്നുണ്ട്.
വ്യാപാരികൾ നിയമങ്ങൾ പാലിക്കുന്നുണ്ടോയെന്നും അമിത വില ഈടാക്കുന്നുണ്ടോയെന്നും പരിശോധിക്കും.പൗരരുടെയും താമസക്കാരുടെയും ആവശ്യങ്ങൾ നിറവേറ്റാൻ അവശ്യവസ്തുക്കളുടെ ലഭ്യത, ഓഫറുകളുടെ വിശ്വാസ്യത തുടങ്ങിയ കാര്യങ്ങൾ ഉറപ്പ് വരുത്തും. അയൽ ഗൾഫ് രാജ്യങ്ങളിൽനിന്നടക്കമുള്ളവർ ഉൾപ്പെടെ നിരവധി ഉപഭോക്താക്കൾ പെരുന്നാൾ ഷോപ്പിങ്ങിന് രാജ്യത്തെത്തുമെന്ന് പ്രതീക്ഷുന്നതിനാൽ മനാമ സൂക്കിലെയും മറ്റ് പ്രദേശങ്ങളിലെയും കടകളിൽ പ്രത്യേക ഓഫറുകളാണ് നൽകുന്നത്.
പരിശോധനയിൽ ഏതെങ്കിലും ലംഘനങ്ങൾ കണ്ടെത്തിയാൽ നിയമനടപടി സ്വീകരിക്കും.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

