ഓറ അർട്സ് സംഘടിപ്പിക്കുന്ന ഓൾ സ്റ്റൈൽ ഡാൻസ് ബാറ്റിൽ ഇന്ന്
text_fieldsമനാമ: ഓറ ആർട്സ് സംഘടിപ്പിക്കുന്ന ഓൾ സ്റ്റൈൽ ഡാൻസ് ബാറ്റിൽ ഇന്ന് വൈകീട്ട് ആറ് മണിമുതൽ ഗുദൈബിയ ഫിറ്റ്നസ്സ് ഹബ്ബ് ഗ്രൗണ്ടിൽ നടക്കുന്നതാണ്. വിവിധ ഗൾഫ് രാജ്യങ്ങളിൽ നിന്നും നിരവധി മത്സരാർത്ഥികളാണ് പ്രോഗ്രാമിൽ പങ്കെടുക്കാനായി ബഹ്റൈൻനിലെത്തുന്നത്.
ബഹ്റൈനിൽ ആദ്യമായാണ് ഇത്തരത്തിലുള്ള ഒരു മത്സരം സംഘടിപ്പിക്കുന്നത്.കാപ്പിറ്റൽ ഗവർണ്ണറേറ്റിന്റെ സഹകരണത്തോടുകൂടി സംഘടിപ്പിക്കുന്ന ഈ ഡാൻസ് മത്സരത്തിൽ അമേരിക്ക, ആഫ്രിക്ക, ഫിലിപ്പെയിൻ, നയ്ജീരിയ, സൗദി, ദുബൈ, ബഹ്റൈൻ തുടങ്ങി വിവിധ രാജ്യങ്ങളിലെ ഓൾ സ്റ്റയിൽ ഡാൻസേഴ്സാണ് പങ്കെടുക്കുന്നത്. രണ്ട് തവണ ജി സി സി ഓൾ സ്റ്റയിൽ ചാമ്പ്യനായ വൈഭവ് ദത്താണ് പ്രോഗ്രാം ഡയറക്ടർ. സീനിയർ കാറ്റഗറി, ജൂനിയർ കാറ്റഗറി വിഭാഗങ്ങളിലായി 250 ഡോളർ ക്യാഷ് പ്രൈസും,റണ്ണറപ്പാക്കുന്നവർക്ക് നിരവധി സമ്മാനങ്ങളും നൽകുന്നതാണ്.
പ്രോഗ്രാമിന്റെ വിജയത്തിനായി കാപ്പിറ്റൽ ഗവർണ്ണറേറ്റ് ഇൻഫർമേഷൻ ഫോളോപ്പ് ഡയറക്ടർ യൂസഫ് ലോറി ചെയർമാനും, വൈഷ്ണവ്ദത്ത് ചീഫ്കോഡിനേറ്ററായും, ഷാഹുൽഷാ, സുന്ദർവിശ്വകർമ്മ, ഇർഫാൻഅമീർ, അവിനാഷ്ഊട്ടി, അഖിൽകാറ്റാടി, സ്മിതമയ്യന്നൂർ, ശ്രീവിഭഹെഗ്ഡെ, ജോബോയ്ജോൺ, ബബിജിത്കണ്ണൂർ, സനൂബർഡാനിഷ്, അഭി ബി എസ്സ്തുടങ്ങിയവർ കോഡിനേറ്റർമാരായും പ്രവർത്തിച്ചുവരുന്നു. തികച്ചും വ്യത്യസ്തമായ ഈ പ്രോഗ്രാം കാണാനായി ബഹ്റൈനിലെ എല്ലാ കലാസ്വാധകരെയും ക്ഷണിക്കുന്നതായി ഓറ അർട്സ് ചെയർമാൻ മനോജ് മയ്യന്നൂർ, ഫിറ്റ്നസ്സ്ഹബ്ബ് ചെയർമാൻ നിസാമുദ്ധീൻ തുടങ്ങിയവർ അറിയിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

