മൊറോക്കൻ സംഘത്തെ ഔഖാഫ് മന്ത്രി സ്വീകരിച്ചു
text_fieldsനീതിന്യായ, ഇസ്ലാമിക കാര്യ, ഔഖാഫ് മന്ത്രി നവാഫ് ബിൻ മുഹമ്മദ് അൽ മുആവദ ബഹ്റൈൻ സന്ദർശനത്തിനെത്തിയ മൊറോക്കൻ പണ്ഡിത സംഘത്തെ സ്വീകരിച്ചപ്പോൾ
മനാമ: നീതിന്യായ, ഇസ്ലാമിക കാര്യ, ഔഖാഫ് മന്ത്രി നവാഫ് ബിൻ മുഹമ്മദ് അൽ മുആവദ ബഹ്റൈൻ സന്ദർശനത്തിനെത്തിയ മൊറോക്കൻ പണ്ഡിത സംഘത്തെ സ്വീകരിച്ചു.
മൊറോക്കൻ പണ്ഡിത സഭാംഗം ഡോ. അൽ ഹസൻ ഇദ് സഈദ്, മുഹമ്മദ് ആറാമൻ ഖുർആൻ സ്റ്റഡി ആൻഡ് റസിറ്റേഷൻ അക്കാദമിയിലെ ലെക്ചററുമായ ഡോ. അബ്ദുൽ അസീസ് ഓൽഅസ്രി എന്നിവരുമായി നടത്തിയ കൂടിക്കാഴ്ചയിൽ പരസ്പര സഹകരണത്തിനുള്ള മേഖലകളെ കുറിച്ചും സാധ്യതകളെ കുറിച്ചും ചർച്ച ചെയ്തു. ഇരുരാജ്യങ്ങളും തമ്മിൽ നിലനിൽക്കുന്ന ബന്ധവും വിവിധ മേഖലകളിലെ സഹകരണവും മെച്ചപ്പെട്ട നിലയിലാണെന്ന് വിലയിരുത്തി. ഇസ്ലാമിക വിജ്ഞാന മേഖലക്ക് ഇരു പണ്ഡിതരും അർപ്പിച്ചുകൊണ്ടിരിക്കുന്ന സേവനം വലുതാണെന്ന് മന്ത്രി പറഞ്ഞു. സന്തുലിത ഇസ്ലാമിക കാഴ്ചപ്പാട് ജനങ്ങളിലെത്തിക്കുന്നതിന് കൂടുതൽ ശ്രമങ്ങളുണ്ടാവേണ്ടതുണ്ടെന്നും ചർച്ചയിൽ അഭിപ്രായമുയർന്നു. മൊറോക്കൻ ഔഖാഫ്, ഇസ്ലാമിക കാര്യ മന്ത്രാലയവും ബഹ്റൈൻ നീതിന്യായ, ഇസ്ലാമിക കാര്യ, ഔഖാഫ് മന്ത്രാലയവും തമ്മിൽ സഹകരണം ശക്തിപ്പെടുത്താനും കൂടിക്കാഴ്ചയിൽ തീരുമാനിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

