Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightBahrainchevron_rightഷാഫി...

ഷാഫി പറമ്പിലിനെതിരെയുള്ള ആക്രമണം; അക്രമകാരികൾക്കും നിയമലംഘകർക്കുമെതിരെ നിയമനടപടി സ്വീകരിക്കണം -യു.ഡി.എഫ് ബഹ്‌റൈൻ

text_fields
bookmark_border
ഷാഫി പറമ്പിലിനെതിരെയുള്ള ആക്രമണം; അക്രമകാരികൾക്കും നിയമലംഘകർക്കുമെതിരെ നിയമനടപടി സ്വീകരിക്കണം -യു.ഡി.എഫ് ബഹ്‌റൈൻ
cancel
camera_alt

യു.ഡി.എഫ് ബഹ്‌റൈൻ കോഴിക്കോട് ജില്ല കമ്മിറ്റി സംഘടിപ്പിച്ച പ്രതിഷേധസംഗമം ഒ.ഐ.സി.സി ദേശീയ ജനറൽ സെക്രട്ടറി കെ.സി. ഷമീം ഉദ്ഘാടനം ചെയ്യുന്നു




 



 


മനാമ: വടകര ലോക്സഭ അംഗവും കെ.പി.സി.സി വർക്കിങ് പ്രസിഡന്റുമായ ഷാഫി പറമ്പിലിനെതിരെയുള്ള സി.പി.എം അക്രമകാരികളുടെയും നിയമപാലകരുടെയും നീക്കം അങ്ങേയറ്റം അപലനീയവും പൈശാചികവുമാണെന്ന് ബഹ്‌റൈൻ യു.ഡി.എഫ് കോഴിക്കോട് ജില്ല കമ്മിറ്റി കുറ്റപ്പെടുത്തി.

അക്രമകാരികൾക്കെതിരെയും നിയമലംഘകർക്കെതിരെയും കർശനമായ നടപടി എടുക്കണമെന്നും യു.ഡി.എഫ് ബഹ്‌റൈൻ കോഴിക്കോട് ജില്ല കമ്മിറ്റി മനാമ കെ.എം.സി.സി ഹാളിൽ സംഘടിപ്പിച്ച പ്രതിഷേധ സംഗമം ആവശ്യപ്പെട്ടു. യു.ഡി.എഫ് ചെയർമാൻ ഷാജഹാൻ പരപ്പൻപൊയിൽ അദ്ധ്യക്ഷത വഹിച്ച പരിപാടി ഒ.ഐ.സി.സി ദേശീയ ജനറൽസെക്രട്ടറി കെ.സി ഷമീം ഉദ്ഘാടനം നിർവഹിച്ചു.

കെ.എം.സി.സി ജനറൽ സെക്രട്ടറി ശംസുദ്ദീൻ വെള്ളികുളങ്ങര മുഖ്യ പ്രഭാഷണം നടത്തി. സർക്കാരിന്റെ കൊള്ളരുതായ്മകൾ മറച്ചുവെക്കാനുള്ള ശ്രമത്തിന്റെ ഭാഗമായി കേരളം ചർച്ച ചെയ്യുന്ന വിഷയങ്ങളിൽ നിന്ന് വഴിതിരിച്ചുവിടാനുള്ള ശ്രമമാണ് ഇതിലൂടെ വ്യക്തമാകുന്നതെന്ന് നേതാക്കൾ അഭിപ്രായപ്പെട്ടു. ഒരു ജനപ്രതിനിധിക്ക് പോലും പോലീസ് നരനായാട്ടിന് മുന്നിൽ രക്ഷയില്ലാത്ത ഒരു ഭരണകൂടമാണ്‌ കേരളം ഭരിച്ചു കൊണ്ടിരിക്കുന്നത്.

സിപിഎമ്മും പൊലീസും ചേർന്ന് നടത്തിയ ഗൂഢാലോചനയുടെ ഫലമാണ് ഷാഫിക്ക് നേരെയുള്ള കൊലപാതക ശ്രമം. ഇതിന് കേരള ജനത ബാലറ്റിലൂടെ മറുപടി നൽകും. കേരളം ചർച്ച ചെയ്യുന്ന പല വിവാദങ്ങളിൽ ഒന്നായ ഭഗവാന്റെ സ്വർണത്തിൽ പ്രതിക്കൂട്ടിലായ സർക്കാരിനെ എങ്ങിനെയെങ്കിലും രക്ഷപ്പെടുത്താനുള്ള സി പി എമ്മിന്റെ ആസൂത്രിത ശ്രമത്തിന്റെ ഭാഗമാണിതെന്നും പ്രതിഷേധ സംഗമത്തിൽ അവതരിപ്പിച്ച പ്രമേയത്തിൽ അഭിപ്രായപ്പെട്ടു.

ഒ.ഐ.സി.സി. ദേശീയ വൈസ് പ്രസിഡന്റ് ഗിരീഷ് കാളിയത്ത്, ദേശീയ ജനറൽ സെക്രട്ടറി പ്രദീപ് പി.കെ. മേപ്പയൂർ, കെ.എം.സി.സി. വൈസ് പ്രസിഡന്റ് അസ്‌ലം വടകര, കോഴിക്കോട് ജില്ലാ ഒ.ഐ.സി.സി. ആക്ടിങ് പ്രസിഡന്റ് ബിജുബാൽ, നൗഖ ബഹ്‌റൈൻ പ്രതിനിധി ബിനുകുമാർ കൈനാട്ടി, കെ.എം.സി.സി. ബഹ്‌റൈൻ മുൻ സെക്രട്ടറി ഒ.കെ. കാസിം, ദേശീയ സെക്രട്ടറിമാരായ രഞ്ജൻ കച്ചേരി, റിജിത് മൊട്ടപാറ, കെ.എം.സി.സി. ജില്ലാ ട്രഷറർ സുബൈർ പുളിയാവ്, ഐ.വൈ.സി.സി. കൺവീനർ നിസ്സാർ കുന്നംകുളത്തിൽ, സെന്റർ മാർക്കറ്റ് പ്രസിഡന്റ് ചന്ദ്രൻ വളയം, കെ.എം.സി.സി. ജില്ലാ ഓർഗനൈസിങ് സെക്രട്ടറി നസീം പേരാമ്പ്ര, കെ.എം.സി.സി. ജില്ലാ വൈസ് പ്രസിഡന്റ് മുഹമ്മദ് ഷാഫി വേളം, കെ.എം.സി.സി. കോഴിക്കോട് ജില്ലാ സെക്രട്ടറി മുഹമ്മദ് സിനാൻ എന്നിവർ സംസാരിച്ചു. യു.ഡി.എഫ് കൺവീനർ ശ്രീജിത്ത് പനായി സ്വാഗതവും സജിത്ത് വെള്ളികുളങ്ങര നന്ദിയും പറഞ്ഞു. കെ.എം.സി.സി. കോഴിക്കോട് ജില്ല ജനറൽ സെക്രട്ടറി പി.കെ. ഇസ്ഹാഖ് പരിപാടികൾ നിയന്ത്രിച്ചു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Shafi ParambilBahrain Newsprotest meetingkmcc bahrain kozhikodeOICC BahrainBahrain UDF
News Summary - Attack on Shafi Parambil; Legal action should be taken against perpetrators and lawbreakers -UDF Bahrain
Next Story