അൽ അഖ്സ മസ്ജിദിനു നേരെയുള്ള കൈയേറ്റത്തെ ബഹ്റൈൻ അപലപിച്ചു
text_fieldsമനാമ: ഫലസ്തീനിലെ അൽ അഖ്സ മസ്ജിദിനു നേരെയുള്ള കൈയേറ്റത്തെ ബഹ്റൈൻ ശക്തമായി അപലപിച്ചു. സൈനികരുടെ സുരക്ഷയോടെയാണ് ഒരുപറ്റം ഇസ്രായേൽ തീവ്രവാദികൾ കഴിഞ്ഞ ദിവസം അൽ അഖ്സയിലേക്ക് അതിക്രമിച്ച് കയറിയത്. ഖുദ്സിന്റെയും അൽ അഖ്സ പള്ളിയുടെയും പവിത്രത ലംഘിക്കാനും അതിന്റെ ചരിത്രപരമായ പ്രാധാന്യത്തിനുമേൽ കൈയേറ്റം ചെയ്യാനുമുള്ള ശ്രമം അങ്ങേയറ്റം ഹീനവും പ്രതിഷേധാർഹവുമാണ്. മുസ്ലിംകളുടെ വിശുദ്ധസ്ഥലങ്ങളുടെ പവിത്രത നശിപ്പിക്കാനുള്ള ശ്രമം ഒരുനിലക്കും അംഗീകരിക്കാൻ കഴിയാത്തതാണ്.
ഇത്തരം സംഭവങ്ങൾ ആവർത്തിക്കുന്നത് ഒഴിവാക്കാൻ ഇസ്രായേൽ ഭരണകൂടത്തിന് ബാധ്യതയുണ്ടെന്നും സംഭവത്തിൽ പ്രതിഷേധം രേഖപ്പെടുത്തുന്നതായും വിദേശകാര്യ മന്ത്രാലയം വാർത്തകുറിപ്പിൽ വ്യക്തമാക്കി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

