Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

മആമീറിൽ ആക്രമണം; ആളപായമില്ല

text_fields
bookmark_border
തീപിടിത്തം നിയന്ത്രണവിധേയമാക്കിയതായി ആഭ്യന്തരമന്ത്രാലയം
മആമീറിൽ ആക്രമണം; ആളപായമില്ല
cancel

മനാമ: ബഹ്‌റൈനിലെ മആമീറിൽ വ്യവസായ മേഖലയിലയിൽ ഇറാൻ ആക്രമണം. വ്യാഴാഴ്ച വൈകീട്ട് 6.40ഓടെയാണ് ഇറാന്‍റെ രണ്ടു മിസൈലുകൾ പ്രദേശത്ത് പതിച്ചത്. ആക്രമണത്തെ തുടർന്ന് പ്രദേശത്തുണ്ടായ തീപിടിത്തം പൂർണമായും നിയന്ത്രണവിധേയമാക്കിയതായി എക്സിലൂടെ ആഭ്യന്തര മന്ത്രാലയം അറിയിച്ചു. ആക്രമണത്തിൽ കെട്ടിടത്തിനും പരിസരത്തിനും ഭാഗികമായ നാശനഷ്ടങ്ങൾ സംഭവിച്ചിട്ടുണ്ട്. ആളപായമോ മറ്റ് പരിക്കുകളോ റിപ്പോർട്ട് ചെയ്തിട്ടില്ല. രാജ്യത്തെ ഓയിൽ അനുബന്ധ സൗകര്യങ്ങളിൽ ഒന്ന് ലക്ഷ്യമിട്ടാണ് ആക്രമണമുണ്ടായത്.

നിലവിൽ സ്ഥിതിഗതികൾ ശാന്തമാണെന്നും അധികൃതർ പ്രദേശം സസൂക്ഷ്മം നിരീക്ഷിച്ചു വരികയാണെന്നും മന്ത്രാലയം വ്യക്തമാക്കി.കഴിഞ്ഞ ശനിയാഴ്ച ആരംഭിച്ച ബഹ്റൈനെതിരെയുള്ള ഇറാന്‍റെ ആക്രമണ പരമ്പര എല്ലാ അന്താരാഷ്ട്ര നിയമങ്ങളും ലംഘിച്ചുള്ളതാണെന്ന് രാജ്യം ഇതിനോടകം വ്യക്തമാക്കിയിട്ടുണ്ട്. ആറ് ദിവസങ്ങളിലായി തുടർന്ന ആക്രമണത്തിൽ ഇതുവരെ ഒരു മരണവും രണ്ട് ഗുരുതര പരിക്കുകളുമാണ് റിപ്പോർട്ട് ചെയ്തത്. രാജ്യാതിർത്തി കടക്കുന്ന ആക്രമണങ്ങളെ ജാഗ്രതയോടെയാണ് പ്രതിരോധ സേന നേരിടുന്നത്. 166ൽ പരം ആക്രമണങ്ങൾ സേന വിജയകരമായി പ്രതിരോധിക്കുകയും ചെയ്തു. ഇതുവരെ 75 ബാലിസ്റ്റിക് മിസൈലുകളും 123 ഡ്രോണുകളും തകർത്തതായും ബഹ്‌റൈൻ ഡിഫൻസ് ഫോഴ്സ് (ബി.ഡി.എഫ്) ജനറൽ കമാൻഡ് അറിയിച്ചു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

News Summary - Attack in Ma'amir; no casualties
Next Story