Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightBahrainchevron_rightഇന്ത്യൻ മുൻ എം.പിയെ...

ഇന്ത്യൻ മുൻ എം.പിയെ കൊലപ്പെടുത്തിയ സംഭവം അപലപനീയമെന്ന് ബഹ്റൈൻ

text_fields
bookmark_border
ഇന്ത്യൻ മുൻ എം.പിയെ കൊലപ്പെടുത്തിയ സംഭവം അപലപനീയമെന്ന് ബഹ്റൈൻ
cancel

മനാമ: ഇന്ത്യൻ മുൻ എം.പി​ അതീഖ്​ അഹ്​മദിനെയും അദ്ദേഹത്തിന്‍റെ സഹോദരനെയും പൊലീസിന്‍റെ സാന്നിധ്യത്തിൽ വാർത്താ മാധ്യമങ്ങളോട്​ സംസാരിക്കുന്നതിനിടെ കൊലപ്പെടുത്തിയ സംഭവത്തെ ബഹ്​​റൈൻ പാർലമെന്‍റ്​ അപലപിച്ചു. മനുഷ്യത്വത്തിനും മത ശാസനകൾക്കും സഹവർത്തിത്വ മൂല്യങ്ങൾക്കും എതിരാണ്​ സംഭവം.

ഇന്ത്യൻ മുസ്​ലിംകളുടെ ജീവനും സ്വത്തിനും അവരുടെ ആരാധനാലയങ്ങൾക്കും നേരെ തീവ്രവാദ ഗ്രൂപ്പുകൾ ആവർത്തിച്ചു കൊണ്ടിരിക്കുന്ന അക്രമങ്ങൾ അവസാനിപ്പിക്കാൻ ഇന്ത്യൻ ഭരണകൂടം ഇടപെടണമെന്നും പ്രതികളെ നിയമത്തിന്​ മുന്നിൽ ഹാജരാക്കണമെന്നും പ്രതിഷേധക്കുറിപ്പിൽ വ്യക്​തമാക്കി. കൊല്ലപ്പെട്ട അതീഖ്​ അഹ്​മദിന്‍റെ കുടുംബത്തെ പാർല​മെന്റ് അനുശോചനമറിയിച്ചു. ബഹ്​റൈനും ഇന്ത്യയും തമ്മിൽ നിലനിൽക്കുന്ന ബന്ധവും വിവിധ മേഖലകളിലെ സഹകരണവും പ്രസ്​താവനയിൽ ചൂണ്ടിക്കാട്ടി.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Murder CasesBahrain condemnsAtiq Ahmed
News Summary - Atiq Ahmed murder case; Bahrain condemns
Next Story