ആതിഫ് അസ്ലമിെൻറ സംഗീത പരിപാടി നവംബർ 24ന്
text_fieldsമനാമ: ഗൾഫിലെ പ്രമുഖ ഇവൻറ് മാനേജ്മെൻറ് സ്ഥാപനമായ റാമി പ്രൊഡക്ഷൻസിെൻറ നേതൃത്വത്തിൽ പുതു തലമുറയുടെ ഹരമായ ആതിഫ് അസ്ലമിെൻറ സംഗീത പരിപാടി നടത്തുന്നു. നവംബർ 24ന് വൈകീട്ട് 7.30ന് ഇൗസ ടൗൺ ഇന്ത്യൻ സ്കൂൾ ഗ്രൗണ്ടിലാണ് പരിപാടി നടക്കുകയെന്ന് സംഘാടകർ വാർത്താസമ്മേളനത്തിൽ അറിയിച്ചു.
പാകിസ്താനിൽ നിന്നുള്ള ഗായകനായ ആതിഫ് അസ്ലം നിരവധി ഹിന്ദി ഹിറ്റ് ഗാനങ്ങൾ പാടിയിട്ടുണ്ട്. സിനിമ താരം കൂടിയാണ്. 7,000 പേരെങ്കിലും പരിപാടിയിൽ സംബന്ധിക്കുമെന്നാണ് കരുതുന്നതെന്ന് പ്രോഗ്രാം ഡയറക്ടർ റഹീം ആതവനാട് പറഞ്ഞു. ഇത് ബഹ്റൈനിലെ സംഗീത ആസ്വാദകർക്ക് പുതിയ അനുഭവമായിരിക്കുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
അഞ്ച് ദിനാർ മുതൽ 75 ദിനാർ വരെയാണ് ടിക്കറ്റ് നിരക്ക്. യു.എ.ഇ എക്സ്ചേഞ്ച്, ഷറഫ് ഡി.ജി, ഫുഡ് സിറ്റി ഒൗട്ലെറ്റുകൾ എന്നിവടങ്ങളിൽ നിന്നും www.wafiapps.com,www.virginmegastore.me, www.togetherbahrain.com എന്നീ വെബ്സൈറ്റുകൾ വഴിയും ടിക്കറ്റ് വാങ്ങാം. വിവരങ്ങൾക്ക്^33307369, 39057612, 33418211 എന്നീ നമ്പറുകളിൽ വിളിക്കാം. വാർത്താസമ്മേളനത്തിൽ പരിപാടിയുടെ പ്രധാന സ്പോൺസർമാരും സന്നിഹിതരായിരുന്നു.
