Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightBahrainchevron_rightമെ​ഡ​ലു​ക​ൾ നേ​ടി​യ...

മെ​ഡ​ലു​ക​ൾ നേ​ടി​യ കാ​യി​ക​താ​ര​ങ്ങ​ളെ ആ​ദ​രി​ച്ചു

text_fields
bookmark_border
മെ​ഡ​ലു​ക​ൾ നേ​ടി​യ കാ​യി​ക​താ​ര​ങ്ങ​ളെ ആ​ദ​രി​ച്ചു
cancel
camera_alt

മെ​ഡ​ലു​ക​ൾ നേ​ടി​യ കാ​യി​ക​താ​ര​ങ്ങ​ളെ ശൈ​ഖ് ഖാ​ലി​ദ് ബി​ൻ ഹ​മ​ദ് ആ​ൽ ഖ​ലീ​ഫ ആ​ദ​രി​ക്കു​ന്നു

മ​നാ​മ: അ​ൽ​ജീ​രി​യ​യി​ൽ ന​ട​ന്ന അ​റ​ബ് സ്‌​പോ​ർ​ട്‌​സ് ഗെ​യിം​സി​ലും ജ​ർ​മ​നി​യി​ലെ ബ​ർ​ലി​നി​ൽ ന​ട​ന്ന സ്‌​പെ​ഷ​ൽ ഒ​ളി​മ്പി​ക്‌​സ് വേ​ൾ​ഡ് ഗെ​യിം​സ് 2023ലും ​മെ​ഡ​ലു​ക​ൾ നേ​ടി​യ ബ​ഹ്‌​റൈ​ൻ അ​ത്‌​ല​റ്റു​ക​ളെ അ​ൽ വാ​ദി കൊ​ട്ടാ​ര​ത്തി​ൽ ജ​ന​റ​ൽ സ്‌​പോ​ർ​ട്‌​സ് അ​തോ​റി​റ്റി ചെ​യ​ർ​മാ​നും ബ​ഹ്‌​റൈ​ൻ ഒ​ളി​മ്പി​ക് ക​മ്മി​റ്റി പ്ര​സി​ഡ​ന്റു​മാ​യ ശൈ​ഖ് ഖാ​ലി​ദ് ബി​ൻ ഹ​മ​ദ് ആ​ൽ ഖ​ലീ​ഫ ആ​ദ​രി​ച്ചു. 20 സ്വ​ർ​ണ​വും 12 വെ​ള്ളി​യും 12 വെ​ങ്ക​ല​വും ഉ​ൾ​പ്പെ​ടെ 44 മെ​ഡ​ലു​ക​ൾ അ​റ​ബ് ഗെ​യിം​സി​ൽ നേ​ടി​യ ബ​ഹ്‌​റൈ​ൻ ചാ​മ്പ്യ​ൻ​മാ​രു​ടെ നേ​ട്ട​ങ്ങ​ളെ അ​ദ്ദേ​ഹം പ്ര​ശം​സി​ച്ചു.

2023ലെ ​സ്‌​പെ​ഷ​ൽ ഒ​ളി​മ്പി​ക്‌​സ് വേ​ൾ​ഡ് ഗെ​യിം​സ് ബ​ർ​ലി​നി​ൽ ബ​ഹ്‌​റൈ​ൻ പാ​രാ​ലി​മ്പി​ക്‌​സ് അ​ത്‌​ല​റ്റു​ക​ളു​ടെ മി​ക​ച്ച നേ​ട്ട​ങ്ങ​ളെ​യും അ​ദ്ദേ​ഹം അ​ഭി​ന​ന്ദി​ച്ചു. ര​ണ്ട് സ്വ​ർ​ണ​വും ര​ണ്ട് വെ​ള്ളി​യും മൂ​ന്ന് വെ​ങ്ക​ല​വും ഉ​ൾ​പ്പെ​ടെ മൊ​ത്തം 11 മെ​ഡ​ലു​ക​ളാ​ണ് അ​വ​ർ നേ​ടി​യ​ത്.

ബി.​ഒ.​സി ഡെ​പ്യൂ​ട്ടി പ്ര​സി​ഡ​ന്റ് ശൈ​ഖ് ഈ​സ ബി​ൻ അ​ലി ബി​ൻ ഖ​ലീ​ഫ ആ​ൽ ഖ​ലീ​ഫ, ബ​ഹ്റൈ​ൻ പാ​രാ​ലി​മ്പി​ക് ക​മ്മി​റ്റി പ്ര​സി​ഡ​ന്റ് ഡോ. ​അ​ബ്ദു​ൽ റ​ഹ്മാ​ൻ സാ​ദി​ഖ് അ​സ്ക​ർ, ജി.​എ​സ്.​എ സി.​ഇ.​ഒ ഫാ​രെ​സ് മു​സ്ത​ഫ അ​ൽ കൂ​ഹേ​ജി, നി​ര​വ​ധി കാ​യി​ക ഫെ​ഡ​റേ​ഷ​നു​ക​ളു​ടെ പ്ര​സി​ഡ​ന്റു​മാ​ർ എ​ന്നി​വ​ർ പ​ങ്കെ​ടു​ത്തു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:BahrainAthletes
News Summary - Athletes who won medals were felicitated
Next Story