ബ്രിഡ്ജിങ് പ്രോഗ്രാം ആരംഭിച്ച് എ.എസ്.യു ബഹ്റൈൻ
text_fieldsമനാമ: ക്യു.എസ് വേൾഡ് യൂനിവേഴ്സിറ്റി റാങ്കിങ് 2025 അനുസരിച്ച് ബഹ്റൈനിലെ ഏറ്റവും ഉയർന്ന റാങ്കുള്ള സർവകലാശാലയായ അപ്ലൈഡ് സയൻസ് യൂനിവേഴ്സിറ്റി (എ.എസ്.യു) ഔദ്യോഗികമായി അംഗീകാരം ലഭിച്ച ബ്രിഡ്ജിങ് പ്രോഗ്രാം ആരംഭിച്ചു. ഈ അക്കാദമിക് സംവിധാനം ഔദ്യോഗികമായി വാഗ്ദാനം ചെയ്യുന്ന ബഹ്റൈനിലെ ആദ്യ സ്വകാര്യ സർവകലാശാലയാണിത്. ഈ നേട്ടം ഡിപ്ലോമക്കാർക്ക് യോഗ്യതകൾ ഉയർത്താനും രണ്ട് മുതൽ രണ്ടരവർഷം വരെ പഠിച്ച് ബിരുദം നേടാനും അവസരം നൽകുന്നു.
കമ്പ്യൂട്ടർ സയൻസ്, ലണ്ടൻ സൗത്ത് ബാങ്ക് യൂനിവേഴ്സിറ്റിയുമായി സഹകരിച്ചുള്ള ഡ്യുവൽ-അവാർഡ് ബ്രിട്ടീഷ് എൻജിനീയറിങ് ബിരുദങ്ങളായ സിവിൽ എൻജിനീയറിങ്, ആർക്കിടെക്ചറൽ എൻജിനീയറിങ്, മെക്കാനിക്കൽ എൻജിനീയറിങ്, ഇലക്ട്രിക്കൽ, ഇലക്ട്രോണിക് എൻജിനീയറിങ് എന്നിവയിൽ ബ്രിഡ്ജിങ് പഠനത്തിന് ഇപ്പോൾ അഡ്മിഷൻ ആരംഭിച്ചു. അന്താരാഷ്ട്ര നിലവാരമുള്ളതും അംഗീകൃതവുമായ വിദ്യാഭ്യാസമാണ് എ.എസ്.യുവിന്റെ പ്രത്യേകത.
ക്യു.എസ് 5-സ്റ്റാർ റേറ്റിങ് ലഭിച്ച ഈ സർവകലാശാല യു.കെയിലെ ക്വാളിറ്റി അഷ്വറൻസ് ഏജൻസി അംഗീകാരം ലഭിച്ച ബഹ്റൈനിലെ ആദ്യത്തെ സർവകലാശാലയുമാണ്. അത്യാധുനിക സൗകര്യങ്ങൾ, ഗവേഷണാധിഷ്ഠിത പഠനരീതി, അന്താരാഷ്ട്ര വൈദഗ്ധ്യമുള്ള അധ്യാപകർ എന്നിവയിലൂടെ ലോകോത്തര നിലവാരമുള്ള ബിരുദങ്ങൾ നേടുന്നതിന് എ.എസ്.യു വിദ്യാർഥികളെ പ്രാപ്തരാക്കുന്നു.
ബിസിനസ് അഡ്മിനിസ്ട്രേഷൻ, അക്കൗണ്ടിങ്, പൊളിറ്റിക്കൽ സയൻസ്, നിയമം, ഗ്രാഫിക് ഡിസൈൻ, ഇന്റീരിയർ ഡിസൈൻ എന്നിവയുൾപ്പെടെ അറബിക്, ഇംഗ്ലീഷ് ഭാഷകളിലുള്ള നിരവധി ബിരുദ പ്രോഗ്രാമുകളിലേക്കും ഡിപ്ലോമക്കാർക്ക് പ്രവേശനം നേടാം. എൽ.എസ്.ബിയുമായി സഹകരിച്ചുള്ള എൽഎൽ.ബി (ഹോൺ) ലോ, ബി.എ (ഹോൺ) ബിസിനസ് മാനേജ്മെന്റ് തുടങ്ങിയ ഡ്യുവൽ അവാർഡ് ബ്രിട്ടീഷ് ബിരുദങ്ങളും ഇവിടെ ലഭ്യമാണ്. പ്രധാനമായും സൗദി അറേബ്യയിലെ വിദ്യാർഥികൾക്ക് ഗുണകരമാവുന്ന ഈ ബ്രിഡ്ജിങ് പ്രോഗ്രാം, അത്യാധുനിക അക്കാദമിക് അവസരങ്ങൾ നൽകാനുള്ള സർവകലാശാലയുടെ ദീർഘവീക്ഷണത്തെയാണ് പ്രതിഫലിപ്പിക്കുന്നതെന്ന് എ.എസ്.യു പ്രസിഡന്റ് പ്രഫ. ഹാതാം മസ്രി പറഞ്ഞു. ഈ സംരംഭം പ്രാദേശിക, അന്താരാഷ്ട്ര തൊഴിൽ വിപണിയുടെ ആവശ്യകതകൾ നിറവേറ്റാൻ വിദ്യാർഥികളുടെ അക്കാദമിക്, പ്രായോഗിക കഴിവുകൾ വർധിപ്പിക്കുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. കൂടുതൽ വിവരങ്ങൾക്ക് +973 6663 3770 എന്ന വാട്സ്ആപ് നമ്പറിൽ ബന്ധപ്പെടാം.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

