സുഹാർ ആസ്റ്റര്‍ അല്‍റഫ ഹോസ്പിറ്റലിൽ മാതൃ-ശിശു ആരോഗ്യപരിചരണ വിഭാഗം ആരംഭിച്ചു
text_fieldsസുഹാർ ആസ്റ്റര്‍ അല്‍ റഫ ഹോസ്പിറ്റലിൽ മാതൃ-ശിശു ആരോഗ്യ പരിചരണ വിഭാഗത്തിന്റെ ഉദ്ഘാടന ചടങ്ങിൽനിന്ന്
സുഹാർ: മേഖലയിലെ പ്രമുഖ സംയോജിത ആരോഗ്യ സംരക്ഷണ ദാതാക്കളായ ആസ്റ്റര്‍ ഡി.എം ഹെല്‍ത്ത് കെയറിന്റെ ഭാഗമായ സുഹാറിലെ 60 കിടക്കകളുള്ള മള്‍ട്ടി സ്പെഷാലിറ്റി ആസ്റ്റര്‍ അല്‍റഫ ഹോസ്പിറ്റലിൽ മദര്‍ ആന്‍ഡ് ചൈല്‍ഡ് കെയര്‍ ഡിപ്പാർട്മെന്റ് ആരംഭിച്ചു. മികച്ച ക്ലിനിക്കല്‍ വൈദഗ്ധ്യവും ലോകോത്തര സേവനങ്ങളും പ്രാദേശികമായി ലഭ്യമാക്കുക എന്ന ലക്ഷ്യത്തിന്റെ ഭാഗമായാണ് ഈ പുതിയ ഉദ്യമം. ഗര്‍ഭധാരണം മുതല്‍ പ്രസവം വരെയുള്ള അമ്മയുടെ യാത്രയെ പിന്തുണക്കുന്നതിനും ആവശ്യാനുസരണം പ്രത്യേക പീഡിയാട്രിക്, നവജാതശിശു പരിചരണം നല്‍കുന്നതിനും മാതൃ-ശിശു പരിപാലനത്തിനുള്ള സമര്‍പ്പിത വകുപ്പ് പൂര്‍ണമായും സജ്ജമാണ്. ഉന്നത നിലയിലുള്ള സൗകര്യങ്ങളോടെ അമ്മക്കും നവജാതശിശുക്കള്‍ക്കും കുടുംബത്തിനും പരിചരണവും ആശ്വാസവും നല്കുന്ന റോയല്‍ ഡെലിവറി സ്യൂട്ടുകള്‍ ഡിപ്പാര്‍ട്മെന്റില്‍ അവതരിപ്പിക്കുന്നുവെന്നതും ശ്രദ്ധേയമായ കാര്യമാണ്.
രക്ഷാകര്‍തൃ യാത്രയില്‍ പിന്തുണയേകുന്നതിനായി രൂപകൽപന ചെയ്ത നൂതന ഡിജിറ്റല്‍ പ്ലാറ്റ്ഫോമായ ആസ്റ്റര്‍ നര്‍ച്ചര്‍ ആപ് ഉപയോഗിക്കാനും രക്ഷിതാക്കള്‍ക്ക് സാധിക്കും. ഒമാനിലെ ഇത്തരത്തിലുള്ള ആദ്യത്തെ ഈ പ്രീമിയം ആപ്, സാങ്കേതിക മികവ് ഉപയോഗപ്പെടുത്തി മാതൃത്വത്തിന് മികച്ച പരിചരണം നല്‍കാനുള്ള സ്ഥാപനത്തിന്റെ അര്‍പ്പണബോധത്തെ പ്രതിഫലിപ്പിക്കുന്നതാണ്. ഉദ്ഘാടന ചടങ്ങില്‍ സുഹാറിലെ വാലി ശൈഖ് അഹമ്മദ് ബിന്‍ മുഹമ്മദ് ബിന്‍ ശിഹാബ് അല്‍ ബലൂഷി മുഖ്യാതിഥിയായി. യു.എ.ഇ, ഒമാന്‍, ബഹ്റൈന്‍ എന്നിവിടങ്ങളിലെ ആസ്റ്റര്‍ ഹോസ്പിറ്റല്‍സ്-ക്ലിനിക്സ് ചീഫ് എക്സിക്യൂട്ടിവ് ഓഫിസര്‍ ഡോ. ഷെര്‍ബാസ് ബിച്ചു, ഒമാന്‍, ആസ്റ്റര്‍ ഹോസ്പിറ്റല്‍സ് ആന്‍ഡ് ക്ലിനിക്സ് ചീഫ് എക്സിക്യൂട്ടിവ് ഓഫിസര്‍ ശൈലേഷ് ഗുണ്ടു, സുഹാര്‍ ഹോസ്പിറ്റലിലെ ഒബ്സ്റ്റെട്രിക്സ് ആന്‍ഡ് ഗൈനക്കോളജി സീനിയര്‍ കണ്‍സൽട്ടന്റ് ഡോ. ശൈഖ അല്‍ ജാബ്രി, ആസ്റ്റര്‍ ഒമാനിലെ ഉന്നത ഉദ്യോഗസ്ഥര്‍, ജീവനക്കാര്‍ തുടങ്ങിയവർ സംബന്ധിച്ചു.
ആധുനിക ലേബര്‍, ഡെലിവറി സ്യൂട്ടുകള്‍, ഉയര്‍ന്ന നിലവാരമുള്ള ഉപകരണങ്ങള്‍, നൂതന സാങ്കേതികവിദ്യ, പ്രത്യേക പരിചരണത്തിനായി ഒരു നിയോനാറ്റല്‍ ഇന്റന്‍സിവ് കെയര്‍ യൂനിറ്റ് എന്നിവയാണ് മദര്‍ ആന്‍ഡ് ചൈല്‍ഡ് കെയര്‍ ഡിപ്പാർട്മെന്റ് പ്രദാനംചെയ്യുന്നത്. രാജ്യത്തെ ജനങ്ങളുടെ ആവശ്യങ്ങള്‍ മാത്രമല്ല, നമ്മുടെ വിശാലമായ മേഖലയുടെ ആരോഗ്യപരിചരണ ആവശ്യകതകളും നിറവേറ്റുന്നതാണ് ഈ ഉദ്യമമെന്ന് ഉദ്ഘാടന ചടങ്ങിൽ സംസാരിച്ച ശൈഖ് അഹമ്മദ് ബിന്‍ മുഹമ്മദ് ബിന്‍ ശിഹാബ് അല്‍ ബലൂഷി പറഞ്ഞു.
എല്ലാവര്ക്കും പ്രാപ്യമായ രീതിയില്‍ ആരോഗ്യ സേവനങ്ങള്‍ ലഭ്യമാക്കുക എന്ന സ്ഥാപനത്തിന്റെ കാഴ്ചപ്പാട് ഉള്‍ക്കൊള്ളുന്ന ആസ്റ്റര്‍ ഹോസ്പിറ്റല്‍ സുഹാറില്‍ അത്യാധുനിക മാതൃ-ശിശു സംരക്ഷണ വിഭാഗം ആരംഭിച്ചതില്‍ അതിയായ സന്തോഷമുണ്ടെന്ന് യു.എ.ഇ, ഒമാന്‍, ബഹ്റൈന്‍ എന്നിവിടങ്ങളിലെ ആസ്റ്റര്‍ ഹോസ്പിറ്റല്‍സ്-ക്ലിനിക്സ് ചീഫ് എക്സിക്യൂട്ടിവ് ഓഫിസര്‍ ഡോ. ഷെര്‍ബാസ് ബിച്ചു പറഞ്ഞു. ‘ട്രീറ്റ് ഇന്‍ ഒമാന്‍’ ഉദ്യമത്തിലൂടെ സുല്‍ത്താനേറ്റിലെ പ്രമുഖ ആരോഗ്യസംരക്ഷണ സ്ഥാപനമായി ആസ്റ്റര്‍ അല്‍ റഫ ഹോസ്പിറ്റല്‍ സ്ഥാനം നേടുകയാണെന്ന് ഒമാനിലെ ആസ്റ്റര്‍ ഹോസ്പിറ്റല്‍സ് ആന്‍ഡ് ക്ലിനിക്സ് ചീഫ് എക്സിക്യൂട്ടിവ് ഓഫിസര്‍ ശൈലേഷ് ഗുണ്ടു പറഞ്ഞു. രാജ്യത്തെ ആരോഗ്യ പരിപാലന സംവിധാനത്തില്‍ സ്ഥാപനത്തിന്റെ സുപ്രധാന പങ്ക് വ്യക്തമാക്കിയ ഉദ്ഘാടന ചടങ്ങില്‍ വിവിധ രംഗങ്ങളില്‍ നിന്നുള്ള വിശിഷ്ട വ്യക്തികള്‍ പങ്കെടുത്തു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

