കണ്‍സൽട്ടൻറ് ഇന്റേണിസ്റ്റ് ചുമതലയേറ്റു
text_fieldsഡോ. സ്വപ്ന
മനാമ: ഇന്റേണല്‍ മെഡിസിന് വിഭാഗത്തില്‍ കണ്‍സൽട്ടന്റായി ഡോ. സ്വപ്ന ചുമതലയേറ്റതായി ഷിഫ അല്‍ ജസീറ മാനേജ്മെൻറ് അറിയിച്ചു.
രാവിലെ ഒമ്പത് മുതല്‍ ഉച്ചക്ക് ഒന്നുവരെയും വൈകീട്ട് അഞ്ചുമുതല്‍ രാതി ഒമ്പത് വരെയും ഇവരുടെ സേവനം ലഭ്യമായിരിക്കും. ഇവരെ കൂടാതെ ഇന്റേണല്‍ മെഡിസിന് വിഭാഗത്തില്‍ നാല് സ്പെഷലിസ്റ്റ് ഡോക്ടര്‍മാരുടെ സേവനവും ലഭ്യമാണ്.
ജനറല്‍ മെഡിസിന് വിഭാഗത്തില്‍ 15 ഡോക്ടര്‍മാരുടെയും ശിശുരോഗ വിഭാഗം, ഓര്‍ത്തോപീഡിക്, ഓഫ്താല്മോളജി എന്നിവയില്‍ മൂന്ന് വീതം സ്പെഷലിസ്റ്റുമാരുടെയും സേവനം ലഭിക്കും. ഗൈനക്കോളജിയില്‍ ഒരു കണ്‍സൽട്ടൻറ് അടക്കം നാലു സ്പെഷലിസ്റ്റ് ഡോക്ടര്‍മാരും റേഡിയോളജിയില്‍ കണ്‍സൽട്ടൻറ് അടക്കം മൂന്ന് സ്പെഷലിസ്റ്റ് ഡോക്ടര്‍മാരും ഇ.എന്‍.ടി, ഡെര്‍മറ്റോളജി ആൻഡ് കോസ്മെറ്റോളജി, ജനറല്‍ സര്‍ജറി എന്നിവയില്‍ രണ്ട് വീതം സ്പെഷലിസ്റ്റ് ഡോക്ടര്‍മാരും ഉണ്ട്. ഫാമിലി മെഡിസിനില്‍ ഒരു കണ്സൽട്ടന്റിന്റെയും കാര്‍ഡിയോളജി, എമര്‍ജന്‍സി മെഡിസിന് എന്നിവയില്‍ ഒരോ സ്പെഷലിസ്റ്റുമാരുടെയും സേവനം ലഭ്യമാണെന്നും മാനേജ്മെൻറ് അറിയിച്ചു.
ഓഡിയോളജി, ഒപ്ടോമെട്രി വിഭാഗങ്ങളും സിടി സ്കാന്‍, എക്കോ-ടിഎംടി, മാമോഗ്രാം പരിശോധനകളും ലഭ്യമാണ്. ബുക്കിങ്ങിനും വിവരങ്ങള്‍ക്കും 17288000, 16171819 എന്നീ നമ്പറുകളില്‍ ബന്ധപ്പെടാം.
Don't miss the exclusive news
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

