ഗൾഫ് എയർ വിമാനത്തിൽ അതിക്രമം; യാത്രക്കാരനെ കസ്റ്റഡിയിലെടുത്തു
text_fieldsമനാമ: ബഹ്റൈനിൽനിന്ന് കുവൈത്തിലേക്ക് പുറപ്പെട്ട ജി.എഫ് 213 വിമാനത്തിൽ അതിക്രമം കാണിച്ച ജി.സി.സി പൗരനായ യാത്രക്കാരനെ കസ്റ്റഡിയിലെടുത്തതായി ഗൾഫ് എയർ അറിയിച്ചു. ഈ സാഹചര്യത്തിൽ കൂടുതൽ മുൻകരുതൽ, സുരക്ഷാ നടപടികൾ സ്വീകരിച്ചു.
കുവൈത്തിലെ ബന്ധപ്പെട്ട അധികാരികളുടെ സഹകരണത്തോടെയാണ് ഇയാളെ കസ്റ്റഡിയിലെടുത്തത്. വിമാനം കുവൈത്ത് അന്താരാഷ്ട്ര വിമാനത്താവളത്തിലെത്തിയ ഉടൻതന്നെ യാത്രക്കാരനെ വിമാനത്താവള പൊലീസ് കസ്റ്റഡിയിലെടുക്കുകയായിരുന്നു. എല്ലാ യാത്രക്കാരെയും സുരക്ഷിതമായി ഇറക്കി. യാത്രക്കാർക്കുണ്ടായ അസൗകര്യത്തിൽ ഖേദം പ്രകടിപ്പിക്കുന്നതായും യാത്രക്കാരുടെയും ജീവനക്കാരുടെയും സുരക്ഷയും ക്ഷേമവും തങ്ങളുടെ മുൻഗണനയായി തുടരുമെന്നും ഗൾഫ് എയർ പുറത്തിറക്കിയ പ്രസ്താവനയിൽ പറഞ്ഞു. സാഹചര്യം കൈകാര്യം ചെയ്യുന്നതിലും ഉയർന്ന നിലവാരത്തിലുള്ള സുരക്ഷ ഉറപ്പാക്കുന്നതിലുമുള്ള കുവൈത്ത് അധികൃതരുടെ പ്രഫഷണലിസത്തിനും സമയബന്ധിതമായ പ്രതികരണത്തിനും ഗൾഫ് എയർ നന്ദി അറിയിച്ചു.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.