Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

ആശ്രയം ബഹ്‌റൈൻ ഓണസദ്യ വിതരണം ചെയ്തു

text_fields
bookmark_border
ആശ്രയം ബഹ്‌റൈൻ ഓണസദ്യ വിതരണം ചെയ്തു
cancel
camera_alt

ആശ്രയം ബഹ്‌റൈൻ കൂട്ടായ്മ ഓണസദ്യ വിതരണം ​ചെയ്യുന്നു

​മനാമ: ആശ്രയം ബഹ്‌റൈൻ കൂട്ടായ്മയുടെ ജീവകാരുണ്യ പ്രവർത്തനത്തിന് തുടക്കമായി. ഓണാഘോഷത്തോടനുബന്ധിച്ച് എ.സി.എം.ഇ ക്യാമ്പിലെ സഹോദരങ്ങൾക്ക് ആശ്രയത്തിന്റെ നേതൃത്വത്തിൽ ‘ഓണസദ്യ’ വിതരണം ചെയ്തു. ​രക്ഷാധികാരി സെയ്ദ് ഹനീഫ, വൈസ് പ്രസിഡന്റ് അലീന അഗസ്റ്റിൻ, ചാരിറ്റി കോഓഡിനേറ്റർ അനീഷ് ആലപ്പുഴ, എക്സിക്യൂട്ടീവ് അംഗങ്ങളായ മുതിരി, മുസ്തഫ, അബ്ദുല്ല എന്നിവർ പരിപാടിക്ക് നേതൃത്വം നൽകി.

​പ്രവാസലോകത്ത് തണലായി മാറുക എന്ന ലക്ഷ്യത്തോടെയാണ് സംഘടനയുടെ ആദ്യ കാരുണ്യ പ്രവർത്തനം വിജയകരമായി സംഘടിപ്പിച്ചതെന്നും വരും ദിവസങ്ങളിലും പ്രവാസി സഹോദരങ്ങൾക്കായി വൈവിധ്യമാർന്ന ക്ഷേമ-കാരുണ്യ പ്രവർത്തനങ്ങളുമായി ആശ്രയം മുന്നോട്ടുപോകുമെന്ന് ഭാരവാഹികൾ അറിയിച്ചു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

News Summary - Asrayam bahrain ona sadya
Next Story