ഏഷ്യൻ യൂത്ത് ഗെയിംസ്; അഭിമാനനേട്ടത്തിന് സാക്ഷിയായി ശൈഖ് ഖാലിദ്
text_fieldsഎം.എം.എ ഫൈനൽ മത്സരം കാണാനെത്തിയ ശൈഖ്
ഖാലിദ്
മനാമ: ബഹ്റൈൻ ആതിഥേയത്വം വഹിക്കുന്ന മൂന്നാം ഏഷ്യൻ യൂത്ത് ഗെയിംസിൽ കഴിഞ്ഞദിവസം ബഹ്റൈൻ സ്വന്തമാക്കിയ അഭിമാനനേട്ടത്തിന് സാക്ഷിയായി ശൈഖ് ഖാലിദ് ബിൻ ഹമദ് ആൽ ഖലീഫ. എക്സിബിഷൻ വേൾഡ് ബഹ്റൈനിൽ നടന്ന മിക്സഡ് മാർഷ്യൽ ആർട്സിൽ (എം.എം.എ) മൂന്ന് സ്വർണം നേടിയാണ് ബഹ്റൈൻ അഭിമാനനേട്ടം സ്വന്തമാക്കിയത്. ഫൈനൽ വേദിയിൽ മത്സരം കാണാനായാണ് ശൈഖ് ഖാലിദും എത്തിയത്.
എൽദാർ എൽഡറോവ്, അബ്ദുൽ ആകിം ബാബയേവ്, ഇബ്രാഹിം ഖാലിദോവ് എന്നിവരാണ് രാജ്യത്തിനായി സ്വർണം നേടിയത്. വിജയികളെ അഭിനന്ദിച്ച ശൈഖ് ഖാലിദ്, കായികതാരങ്ങളുടെ മികച്ച പ്രകടനങ്ങളെ പ്രശംസിച്ചു.
ഈ നേട്ടങ്ങൾ ബഹ്റൈൻ കായികമേഖലയുടെ, പ്രത്യേകിച്ച് പോരാട്ട കായിക ഇനങ്ങളിലെ ദേശീയ പ്രതിഭകളുടെ വളർച്ചയുടെ പ്രതിഫലനമാണെന്ന് അദ്ദേഹം അഭിപ്രായപ്പെട്ടു. ഭാവി പ്രാദേശിക അന്താരാഷ്ട്ര മത്സരങ്ങളിൽ കൂടുതൽ വിജയങ്ങൾ നേടുന്നതിന് ഈ നേട്ടങ്ങൾ ഒരു പ്രചോദനമാകണമെന്നും കായികതാരങ്ങൾക്കുള്ള തന്റെ പൂർണ പിന്തുണ തുടരുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. ഒക്ടോബർ 31വരെയാണ് ഗെയിംസ്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

