Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

ഏഷ്യൻ യൂത്ത് ഗെയിംസ്: ഇന്ത്യക്ക് മൂന്നാം സ്വർണം

text_fields
bookmark_border
വനിതകളുടെ 44 കിലോ ഭാരോദ്വഹനത്തിൽ പ്രീതി സ്മിതയാണ് സ്വർണം നേടിയത്
ഏഷ്യൻ യൂത്ത് ഗെയിംസ്: ഇന്ത്യക്ക് മൂന്നാം സ്വർണം
cancel
camera_alt

പ്രീതി മെഡലുമായി

Listen to this Article

മനാമ: ബഹ്‌റൈനിൽ നടക്കുന്ന മൂന്നാമത് ഏഷ്യൻ യൂത്ത് ഗെയിംസിൽ ഇന്ത്യക്ക് മൂന്നാം സ്വർണം. വനിതകളുടെ 44 കിലോ ഭാരോദ്വഹനത്തിൽ പ്രീതിസ്മിത ഭോയ് ആണ് പുതിയ ലോക യൂത്ത് റെക്കോഡോടെ മെഡൽ സ്വന്തമാക്കിയത്. 44 കിലോയിൽ തന്നെ മറ്റൊരു വിഭാഗത്തിൽ പ്രീതിക്ക് വെള്ളിയും ലഭിച്ചു. ഇതോടെ ഇന്ത്യയ്ക്ക് മൂന്ന് സ്വർണം, 10 വെള്ളി, 11 വെങ്കലം ഉൾപ്പെടെ 24 മെഡലായി.

വനിതകളുടെ കബഡിയിലാണ് ഇന്ത്യക്ക് ആദ്യ സ്വർണം ലഭിച്ചത്. ഫൈനലിൽ ഇറാനെ തോൽപ്പിച്ചായിരുന്നു സ്വർണ നേട്ടം. അഞ്ച് വെള്ളിയും നാല് വെങ്കലവും ഉൾപ്പെടെ ഒമ്പത് മെഡലുകൾ അത്‌ലറ്റിക്‌സിലാണ് ലഭിച്ചത്. നിലവിൽ പത്താം സ്ഥാനത്താണ് ഇന്ത്യ. ഇന്ത്യൻ ഒളിമ്പിക്‌സ് കമ്മിറ്റി അസോസിയേഷൻ പ്രസിഡന്റായ പി.ടി. ഉഷ അടക്കമുള്ളവർ ഇന്ത്യൻ താരങ്ങൾക്ക് പിന്തുണയേകാൻ യൂത്ത് ഗെയിംസ് വേദിയിൽ എത്തിയിട്ടുണ്ട്.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

News Summary - Asian Youth Games: India wins third gold
Next Story