എ.എം.എച്ച് 'ഹെൽത്ത് ഈസ് വെൽത്ത്' ട്രോഫി സ്വന്തമാക്കി ഏഷ്യൻ സ്കൂൾ
text_fieldsഎ.എം.എച്ച് സംഘടിപ്പിച്ച 'മെഡത്ലോൺ 2025' ൽ നിന്ന്
മനാമ: അമേരിക്കൻ മിഷൻ ഹോസ്പിറ്റൽ (എ.എം.എച്ച്) സംഘടിപ്പിച്ച ആറാമത് വാർഷിക അന്തർ-സ്കൂൾ മത്സര പരിപാടിയായ 'മെഡത്ലോൺ 2025' സമാപിച്ചു. ഏഷ്യൻ സ്കൂൾ ബഹ്റൈൻ ഓവറോൾ ചാമ്പ്യൻഷിപ്പും 'എ.എം.എച്ച്. ഹെൽത്ത് ഈസ് വെൽത്ത്' ട്രോഫിയും സ്വന്തമാക്കി. 2019-ന് ശേഷം സ്കൂൾ ഇത് രണ്ടാം തവണയാണ് ഈ നേട്ടം കൈവരിക്കുന്നത്. ഏകദേശം 20 സ്കൂളുകളിൽ നിന്നായി 400 വിദ്യാർത്ഥികൾ പങ്കെടുത്ത മൂന്ന് ദിവസത്തെ പരിപാടി ആലി ഓഡിറ്റോറിയത്തിൽ നടന്ന ഗ്രാൻഡ് ഫിനാലെയോടെയാണ് അവസാനിച്ചത്. പ്രസംഗ മത്സരങ്ങളിലെ ഉയർന്ന നിലവാരം കണ്ടിട്ട്, ഞാൻ വിദ്യാർത്ഥികളെ മാത്രമല്ല, ശാസ്ത്ര വിദ്യാഭ്യാസത്തിന്റെ ഈ നിലവാരം സാധ്യമാക്കുന്ന മാതാപിതാക്കളെയും സ്കൂളുകളെയും അഭിനന്ദിക്കുന്നുവെന്ന് സമാപന ചടങ്ങിലെ മുഖ്യാതിഥിയായി സംസാരിച്ച ശൂറ കൗൺസിൽ അംഗം ഡോ. ജമീല അൽ സൽമാൻ പറഞ്ഞു.
ആരോഗ്യ അവബോധവും ശാസ്ത്രീയ അറിവും സ്കൂൾ കുട്ടികൾക്കിടയിൽ പ്രോത്സാഹിപ്പിക്കുന്ന ഞങ്ങളുടെ ആശുപത്രിയുടെ ഈ സംരംഭത്തെ സമൂഹം സ്വീകരിക്കുന്നതിൽ ഞങ്ങൾക്ക് സന്തോഷമുണ്ടെന്ന് എ.എം.എച്ച് കോർപ്പറേറ്റ് സി.ഇ.ഒ. ഡോ. ജോർജ് ചെറിയാൻ അഭിപ്രായപ്പെട്ടു. പരിപാടിയുടെ സഹ-സംഘാടകരും നേതാക്കളുമായ ഡോ. ബാബു രാമചന്ദ്രൻ, ഡോ. രാമ കൃഷ്ണ എന്നിവരെയും അദ്ദേഹം അഭിനന്ദിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

