ഏഷ്യൻ പുരുഷ ഹാൻഡ്ബാൾ: ബഹ്റൈന് കുതിപ്പ്
text_fieldsയു.എ.ഇ - ബഹ്റൈൻ മത്സരത്തിൽനിന്ന്
മനാമ: ഖലീഫ സ്പോർട്സ് സിറ്റി ഹാളിൽ നടക്കുന്ന ഏഷ്യൻ പുരുഷ ഹാൻഡ്ബാൾ ചാമ്പ്യൻഷിപ്പിൽ യു.എ.ഇക്കെതിരെ ആതിഥേയരായ ബഹ്റൈന് തകർപ്പൻ ജയം. 34-15 ന് വ്യക്തമായ മേധാവിത്വത്തിലാണ് ബഹ്റൈൻ വിജയം നേടിയത്.
പ്രാഥമിക റൗണ്ടിലെ അവസാന ഗ്രൂപ് ഡി മത്സരത്തിൽ തുടർച്ചയായ മൂന്നാം വിജയത്തോടെ ബഹ്റൈൻ നാല് ടീമുകളുടെ പട്ടികയിൽ ഒന്നാമതെത്തി. ബഹ്റൈനും യു.എ.ഇയും രണ്ടാം റൗണ്ട് ഉറപ്പാക്കിയിട്ടുണ്ട്.
മൂന്നാം ജയത്തോടെ ബഹ്റൈന് ആറു പോയന്റായി. ആദ്യ രണ്ട് മത്സരങ്ങൾ വിജയിച്ച യു.എ.ഇക്ക് നാലു പോയന്റുണ്ട്. ഹോങ്കോങ്ങിനെ 27-22 എന്ന സ്കോറിന് പരാജയപ്പെടുത്തി കസാഖ്സ്താൻ ഗ്രൂപ്പിൽ മൂന്നാം സ്ഥാനം നേടി.
ഗ്രൂപ് സിയിലെ ആദ്യ മത്സരത്തിൽ ഇന്ത്യയെ 59-11 സ്കോറിന് ജപ്പാൻ പരാജയപ്പെടുത്തി.
ജപ്പാന്റെ തുടർച്ചയായ മൂന്നാം ജയമാണിത്. ഇറാഖ് 31-31ന് സൗദി അറേബ്യയോട് സമനില വഴങ്ങി രണ്ടാം സ്ഥാനത്തെത്തി.

