ജനബിയയിൽ തൊഴിലിടത്ത് അപകടം; ഇന്ത്യക്കാരൻ മരിച്ചു
text_fieldsമനാമ: ജനബിയ പ്രദേശത്തെ മലിനജല ശൃംഖല നിർമാണ സ്ഥലത്തുണ്ടായ അപകടത്തിൽ ഇന്ത്യക്കാരൻ മരിച്ചു. തെലങ്കാന മെൻഡോറ സ്വദേശി വിനോദ് മാക്കുറിയാണ് (36) മരിച്ചത്. ജോലിക്കിടെ മണൽ ഇടിഞ്ഞായിരുന്നു അപകടം. മണലിടിഞ്ഞ് മൂന്ന് തൊഴിലാളികൾ കുടുങ്ങുകയായിരുന്നു.
രക്ഷാപ്രവർത്തകരും സിവിൽ ഡിഫൻസും ഉടൻ സ്ഥലത്തെത്തി ഒരു തൊഴിലാളിയെ രക്ഷപ്പെടുത്തി ആശുപത്രിയിലെത്തിച്ചു. വിനോദിന്റെ മൃതദേഹവും കണ്ടെടുത്തു. കാണാതായ മൂന്നാമത്തെയാൾക്കായി തിരച്ചിൽ തുടരുകയാണ്.
ശൈഖ് ഈസ ബിൻ സൽമാൻ ഹൈവേക്ക് അഭിമുഖമായി കിങ് ഫഹദ് ക്രോസ്വേയിലേക്കുള്ള ഭാഗത്ത് വ്യാഴാഴ്ച രാവിലെയാണ് അപകടമുണ്ടായത്. സ്വാമി മാക്കുറിയുടെയും നർസുവിന്റെയും മകനാണ് മരിച്ച വിനോദ്. യമുനയാണ് ഭാര്യ.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

