Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightBahrainchevron_rightകു​ട്ടി​ക​ൾ​ക്ക്...

കു​ട്ടി​ക​ൾ​ക്ക് അ​നു​ചി​ത വി​ഡി​യോ​ക​ൾ അ​യ​ച്ച ഏ​ഷ്യ​ക്കാ​ര​ൻ പി​ടി​യി​ൽ

text_fields
bookmark_border
കു​ട്ടി​ക​ൾ​ക്ക് അ​നു​ചി​ത വി​ഡി​യോ​ക​ൾ അ​യ​ച്ച ഏ​ഷ്യ​ക്കാ​ര​ൻ പി​ടി​യി​ൽ
cancel

മ​നാ​മ: പ്രാ​യ​പൂ​ർ​ത്തി​യാ​കാ​ത്ത പെ​ൺ​കു​ട്ടി​ക​ൾ​ക്ക് അ​നു​ചി​ത​മാ​യ ഫോ​ട്ടോ​ക​ളും വി​ഡി​യോ​ക​ളും ഇ​ൻ​സ്റ്റ​ഗ്രാ​മി​ലൂ​ടെ അ​യ​ച്ചു​കൊ​ടു​ത്ത ഏ​ഷ്യ​ക്കാ​ര​നെ അ​റ​സ്റ്റ് ചെ​യ്തു.

സ്ത്രീ​​യെ​ന്ന വ്യാ​ജേ​ന​യാ​ണ് ഇ​യാ​ൾ നി​ര​വ​ധി അ​ക്കൗ​ണ്ടു​ക​ളി​ലൂ​ടെ ചാ​റ്റ് ചെ​യ്തി​രു​ന്ന​ത്. ജ​ന​റ​ൽ ഡ​യ​റ​ക്ട​റേ​റ്റ് ഓ​ഫ് ആ​ന്റി ക​റ​പ്ഷ​ൻ ആ​ൻ​ഡ് ഇ​ക്ക​ണോ​മി​ക് ആ​ൻ​ഡ് ഇ​ല​ക്ട്രോ​ണി​ക് സെ​ക്യൂ​രി​റ്റി വി​ഭാ​ഗ​ത്തി​ന് ഇ​തു​സം​ബ​ന്ധി​ച്ച് ര​ക്ഷി​താ​ക്ക​ളി​ൽ നി​ന്ന് നി​ര​വ​ധി പ​രാ​തി​ക​ൾ ല​ഭി​ച്ചി​രു​ന്നു. അ​ന്വേ​ഷ​ണ​ത്തി​ൽ ഏ​ഷ്യ​ക്കാ​ര​നാ​യ പ്ര​തി​യെ തി​രി​ച്ച​റി​യു​ക​യും അ​റ​സ്റ്റ് ചെ​യ്യു​ക​യു​മാ​യി​രു​ന്നു. ഇ​യാ​ൾ​ക്കെ​തി​രെ ആ​വ​ശ്യ​മാ​യ നി​യ​മ​ന​ട​പ​ടി​ക​ൾ സ്വീ​ക​രി​ച്ചു​വ​രു​ക​യാ​ണ്.

മേ​ൽ​നോ​ട്ട​മി​ല്ലാ​തെ ഇ​ൻ​റ​ർ​നെ​റ്റ് ഉ​പ​യോ​ഗി​ക്കു​ന്ന​തി​ന്റെ അ​പ​ക​ട​ങ്ങ​ളെ​ക്കു​റി​ച്ച് കു​ട്ടി​ക​ളെ ബോ​ധ​വ​ത്ക​രി​ക്കു​ക​യും വ്യാ​ജ അ​ക്കൗ​ണ്ടു​ക​ളാ​ൽ അ​വ​ർ തെ​റ്റി​ദ്ധ​രി​ക്ക​പ്പെ​ടു​ന്നി​ല്ലെ​ന്ന് ഉ​റ​പ്പാ​ക്ക​ണ​മെ​ന്ന് ഡ​യ​റ​ക്ട​റേ​റ്റി​ലെ ചൈ​ൽ​ഡ് പ്രൊ​ട്ട​ക്ഷ​ൻ സൈ​ബ​ർ ക്രൈം ​യൂ​നി​റ്റ് ര​ക്ഷി​താ​ക്ക​ളോ​ട് നി​ർ​ദേ​ശി​ച്ചു.

സം​ശ​യം തോ​ന്നി​യാ​ൽ, അ​ധി​കൃ​ത​രു​മാ​യി 33523300 എ​ന്ന ന​മ്പ​റി​ൽ വി​ളി​ച്ചോ cpcu@interior.gov.bh എ​ന്ന വി​ലാ​സ​ത്തി​ൽ ഇ​മെ​യി​ൽ അ​യ​ച്ചോ ബ​ന്ധ​പ്പെ​ട​ണം.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Crime News
News Summary - Asian man arrested for sending inappropriate videos to children
Next Story