Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightBahrainchevron_rightഏ​ഷ്യ​ൻ ഗെ​യിം​സ്...

ഏ​ഷ്യ​ൻ ഗെ​യിം​സ് നേ​ട്ടം; ഹ​മ​ദ് രാ​ജാ​വി​നെ​യും കി​രീ​ടാ​വ​കാ​ശി​യെ​യും അ​ഭി​ന​ന്ദ​ന​മ​റി​യി​ച്ച് ശൈ​ഖ് നാ​സ​ർ

text_fields
bookmark_border
sheikh nasar
cancel
camera_alt

ശൈ​ഖ് നാ​സ​ർ ബി​ൻ ഹ​മ​ദ് ആ​ൽ ഖ​ലീ​ഫ

മ​നാ​മ: ചൈ​ന​യി​ലെ ഹാ​ങ്ചോ​യി​ൽ ന​ട​ന്ന 19ാമ​ത് ഏ​ഷ്യ​ൻ ഗെ​യിം​സി​ൽ രാ​ജ്യം ച​രി​ത്ര​നേ​ട്ടം കൈ​വ​രി​ച്ച​തി​ന്, മാ​നു​ഷി​ക പ്ര​വ​ർ​ത്ത​ന​ത്തി​നും യു​വ​ജ​ന​കാ​ര്യ​ത്തി​നു​മു​ള്ള രാ​ജാ​വി​ന്റെ പ്ര​തി​നി​ധി ശൈ​ഖ് നാ​സ​ർ ബി​ൻ ഹ​മ​ദ് ആ​ൽ ഖ​ലീ​ഫ, രാ​ജാ​വ് ഹ​മ​ദ് ബി​ൻ ഈ​സ ആ​ൽ ഖ​ലീ​ഫ​ക്കും കി​രീ​ടാ​വ​കാ​ശി പ്രി​ൻ​സ് സ​ൽ​മാ​ൻ ബി​ൻ ഹ​മ​ദ് ആ​ൽ ഖ​ലീ​ഫ​ക്കും അ​ഭി​ന​ന്ദ​ന​ങ്ങ​ൾ അ​റി​യി​ച്ചു.

45 രാ​ജ്യ​ങ്ങ​ൾ പ​ങ്കെ​ടു​ത്ത ഗെ​യിം​സി​ൽ ഒ​മ്പ​താം സ്ഥാ​ന​ത്തെ​ത്തി രാ​ജ്യം അ​ഭി​മാ​ന​മാ​യി. ഏ​ഷ്യ​ൻ ഗെ​യിം​സി​ന്റെ ച​രി​ത്ര​ത്തി​ൽ​ത​ന്നെ ഏ​റ്റ​വും മി​ക​ച്ച മെ​ഡ​ൽ​വേ​ട്ട ന​ട​ത്തി​യാ​ണ് ബ​ഹ്റൈ​ന്റെ മ​ട​ക്കം. 20 മെ​ഡ​ലു​ക​ൾ നേ​ടി ഒ​മ്പ​താ​മ​താ​ണ് ബ​ഹ്റൈ​ൻ. 12 സ്വ​ർ​ണ​വും മൂ​ന്നു വെ​ള്ളി​യും അ​ഞ്ചു വെ​ങ്ക​ല​വു​മു​ൾ​പ്പെ​ടെ​യാ​ണി​ത്.

സു​പ്രീം കൗ​ൺ​സി​ൽ ഫോ​ർ യൂ​ത്ത് ആ​ൻ​ഡ് സ്പോ​ർ​ട്സ് ഫ​സ്റ്റ് ഡെ​പ്യൂ​ട്ടി ചെ​യ​ർ​മാ​നും ബ​ഹ്‌​റൈ​ൻ ഒ​ളി​മ്പി​ക് ക​മ്മി​റ്റി പ്ര​സി​ഡ​ന്റു​മാ​യ ശൈ​ഖ് ഖാ​ലി​ദ് ബി​ൻ ഹ​മ​ദ് ആ​ൽ ഖ​ലീ​ഫ​യെ​യും അ​ദ്ദേ​ഹം അ​ഭി​ന​ന്ദി​ച്ചു. ച​രി​ത്ര​പ​ര​മാ​യ ​നേ​ട്ടം കൈ​വ​രി​ക്കാ​ൻ സ​ഹാ​യ​ക​ര​മാ​യ​ത് രാ​ജാ​വ് ഹ​മ​ദ് ബി​ൻ ഈ​സ ആ​ൽ ഖ​ലീ​ഫ​യു​ടെ​യും കി​രീ​ടാ​വ​കാ​ശി പ്രി​ൻ​സ് സ​ൽ​മാ​ൻ ബി​ൻ ഹ​മ​ദ് ആ​ൽ ഖ​ലീ​ഫ​യു​ടെ​യും നി​ര​ന്ത​ര​മാ​യ പി​ന്തു​ണ​യാ​ണ്.

വി​ൻ​ഫ്രെ​ഡ് യാ​വി, കെ​മി അ​ദി​കോ​യ, ബി​ർ​ഹാ​നു ബാ​ല്യൂ യെ​മാ​ത്വ എ​ന്നി​വ​ർ അ​ത്‍ല​റ്റി​ക്സി​ൽ ഇ​ര​ട്ട സ്വ​ർ​ണം നേ​ടി. 4x400 മീ​റ്റ​ർ മി​ക്സ​ഡ് റി​ലേ​യി​ലും വ​നി​ത​ക​ളു​ടെ 4x400 മീ​റ്റ​ർ റി​ലേ എ​ന്നി​വ​യി​ലും രാ​ജ്യം സ്വ​ർ​ണ​മ​ണി​ഞ്ഞി​രു​ന്നു. ഭാ​രോ​ദ്വ​ഹ​ന​ത്തി​ൽ മി​നാ​സാ​ൻ ഗോ​ർ, പു​രു​ഷ​ന്മാ​രു​ടെ ഫ്രീ​സ്റ്റൈ​ൽ ഗു​സ്തി​യി​ൽ ത​ഴു​ദി​നോ​വ് അ​ഖ്മ​ദ്, വ​നി​ത​ക​ളു​ടെ മാ​ര​ത്ത​ണി​ൽ ചൂ​മ്പ യൂ​നി​സ് ചെ​ബി​ച്ചി പോ​ൾ, വ​നി​ത​ക​ളു​ടെ 10,000 മീ​റ്റ​റി​ൽ വ​യോ​ല ജെ​പൂ​ച്ച എ​ന്നി​വ​രാ​ണ് രാ​ജ്യ​ത്തി​നു​വേ​ണ്ടി സ്വ​ർ​ണം നേ​ടി​യ​ത്. മെ​ഡ​ലു​ക​ൾ നേ​ടി​യ ബ​ഹ്‌​റൈ​ൻ താ​ര​ങ്ങ​ളെ നാ​സ​ർ ശൈ​ഖ് നാ​സ​ർ ബി​ൻ ഹ​മ​ദ് ആ​ൽ ഖ​ലീ​ഫ അ​ഭി​ന​ന്ദി​ച്ചു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Bahrain newsAsian Games 2023
News Summary - Asian Games Achievement-Sheikh Nasar congratulated Hamad king and the crown prince
Next Story