Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

ബഹ്‌റൈനിൽ ഏഷ്യൻ പ്രവാസി കുടുംബത്തിലെ നാല് പേരെ മരിച്ച നിലയിൽ കണ്ടെത്തി; കൊലപാതകമടക്കം ദുരൂഹത സംശയിക്കുന്നതായി ആഭ്യന്തര മന്ത്രാലയം

text_fields
bookmark_border
ബഹ്‌റൈനിൽ ഏഷ്യൻ പ്രവാസി കുടുംബത്തിലെ നാല് പേരെ മരിച്ച നിലയിൽ കണ്ടെത്തി; കൊലപാതകമടക്കം ദുരൂഹത സംശയിക്കുന്നതായി ആഭ്യന്തര മന്ത്രാലയം
cancel

മനാമ: ബഹ്‌റൈനിൽ ഒരു കുടുംബത്തിലെ നാല് ഏഷ്യൻ പൗരന്മാരെ താമസസ്ഥലത്ത് മരിച്ച നിലയിൽ കണ്ടെത്തി. സംഭവത്തിന് പിന്നിൽ കൊലപാതകം ഉൾപ്പെടെയുള്ള കുറ്റകൃത്യങ്ങൾക്ക് സാധ്യതയുണ്ടെന്നാണ് പ്രാഥമിക നിഗമനമെന്ന് ആഭ്യന്തര മന്ത്രാലയം ഔദ്യോഗിക ‘എക്സ്’ അക്കൗണ്ടിലൂടെ അറിയിച്ചു. സംഭവത്തെക്കുറിച്ച് വിശദമായ അന്വേഷണം നടത്തുന്നതിനായി ജനറൽ ഡയറക്ടറേറ്റ് ഓഫ് ക്രിമിനൽ ഇൻവെസ്റ്റിഗേഷൻ ആൻഡ് ഫൊറൻസിക് സയൻസ് നടപടികൾ ആരംഭിച്ചിട്ടുണ്ട്. മരണപ്പെട്ടവരെക്കുറിച്ചുള്ള കൂടുതൽ വിവരങ്ങൾ അധികൃതർ പുറത്തുവിട്ടിട്ടില്ല.

Show Full Article

Don't miss the exclusive news

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

News Summary - Bahrain: 4 Members of Asian Expat Family Found Dead, Police Suspect Murder
Next Story