Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

സോഈസ്റ്റ് എസ്.യു.വി കാറുകൾ; ബഹ്‌റൈൻ വിപണിയിലിറക്കി ഏഷ്യ മോട്ടോഴ്‌സ്

text_fields
bookmark_border
സോഈസ്റ്റ് എസ്.യു.വി കാറുകൾ; ബഹ്‌റൈൻ വിപണിയിലിറക്കി ഏഷ്യ മോട്ടോഴ്‌സ്
cancel

മനാമ: വൈ.കെ. അൽ മുഅയ്യദ് ആൻഡ് സൺസിന്റെ പ്രമുഖ വാഹന വിതരണ വിഭാഗമായ ഏഷ്യ മോട്ടോഴ്‌സ് സോഈസ്റ്റ് ബ്രാൻഡിന്റെ പുതിയ ഏഴ് സീറ്റുള്ള എസ്.യു.വി മോഡലുകളായ 'S08', 'S08 DM' (സൂപ്പർ ഹൈബ്രിഡ്) എന്നിവ ബഹ്‌റൈൻ വിപണിയിൽ ഔദ്യോഗികമായി പുറത്തിറക്കി. മനാമയിലെ ഷോറൂമിൽ നടന്ന ചടങ്ങിൽ വൈ.കെ. അൽ മുഅയ്യദ് ആൻഡ് സൺസ് ചെയർമാൻ മുഹമ്മദ് ഫാറൂഖ് അൽ മുഅയ്യദ്, കമ്പനി ഡയറക്ടർമാർ, ഭരണസമിതി അംഗങ്ങൾ, മുതിർന്ന ഉദ്യോഗസ്ഥർ, മാധ്യമപ്രതിനിധികൾ എന്നിവർ പങ്കെടുത്തു.

പെട്രോൾ, സൂപ്പർ ഹൈബ്രിഡ് പതിപ്പുകളിൽ ലഭ്യമായ ഈ വാഹനങ്ങൾ കുടുംബങ്ങൾക്ക് ആവശ്യമായ കൂടുതൽ സ്ഥലസൗകര്യവും ആധുനിക സാങ്കേതികവിദ്യയും ഉറപ്പുനൽകുന്നതാണെന്ന് ഏഷ്യ മോട്ടോഴ്‌സ് ജനറൽ മാനേജർ അനസ് അബ്ദുള്ള പറഞ്ഞു.

ടർബോചാർജ്ഡ് എഞ്ചിനും സൂപ്പർ ഹൈബ്രിഡ് സിസ്റ്റവും ചേരുന്ന 'S08 DM' മോഡലിൽ 85 കിലോമീറ്റർ വരെ പൂർണ്ണമായും വൈദ്യുത കരുത്തിൽ സഞ്ചരിക്കാനാകും. 'S08' പെട്രോൾ പതിപ്പിൽ 2.0 ലിറ്റർ ടർബോചാർജ്ഡ് എഞ്ചിനാണ് ഉൾപ്പെടുത്തിയിരിക്കുന്നത്. 15.6 ഇഞ്ച് ടച്ച്‌സ്‌ക്രീൻ, മികച്ച സറൗണ്ട് സൗണ്ട് സിസ്റ്റം, വയർലെസ് ചാർജിംഗ്, തണുപ്പും ചൂടും ക്രമീകരിക്കാവുന്ന സീറ്റുകൾ, 6 എയർബാഗുകൾ, ആധുനിക ഡ്രൈവർ അസിസ്റ്റൻസ് ഫീച്ചറുകൾ എന്നിവ വാഹനത്തിലുണ്ട്. അസൂർ ഗ്രേ, സ്റ്റാർലിറ്റ് ബ്ലാക്ക്, സ്നോ വൈറ്റ്, ഇന്റർസ്റ്റെല്ലാർ ബ്ലൂ, സ്ട്രീം സിൽവർ എന്നീ അഞ്ച് ആകർഷകമായ നിറങ്ങളിൽ വാഹനം ലഭ്യമാണ്. വാഹനത്തെക്കുറിച്ചുള്ള കൂടുതൽ വിവരങ്ങൾക്കും ടെസ്റ്റ് ഡ്രൈവിനുമായി സൗ ഈസ്റ്റ് ഷോറൂമുമായോ ഏഷ്യ മോട്ടോഴ്‌സുമായി 7770 2000 എന്ന നമ്പറിലോ ബന്ധപ്പെടാം.

Show Full Article
25% Off
E-Paper First Page
Today
Today's Edition is out

Want the complete newspaper?

Print Replica Crop & Save India & GCC Zoom in and zoom out
News Summary - Asia Motors launches SoEast SUV cars in Bahrain
Next Story