Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightBahrainchevron_rightഏഷ്യ കപ്പ്​...

ഏഷ്യ കപ്പ്​ ക്രിക്കറ്റ്​: മലയാളി താരങ്ങളുമെത്തും; യോഗ്യത മത്സരങ്ങൾക്ക്​ ഒമാൻ വേദി

text_fields
bookmark_border

മസ്കത്ത്​: ഏഷ്യ കപ്പ്​ ക്രിക്കറ്റ്​ 2022ന്‍റെ യോഗ്യത മത്സരങ്ങൾക്ക്​ ഇത്തവണ ഒമാൻ ആതിഥേയത്വം വഹിക്കും. ആഗസ്റ്റ് 20 മുതൽ 24 വരെ അൽ ആമിറാത്തിലെ ഒമാൻ ക്രിക്കറ്റ്​ അക്കാദമി ഗ്രൗണ്ടിലാണ്​ മത്സരം. യു.എ.ഇ, കുവൈത്ത്​, ഹോങ്​കോങ്​, സിംഗപ്പൂർ എന്നീ ടീമുകൾ ഏറ്റുമുട്ടും. കൂടുതൽ പോയൻറ്​ നേടുന്ന ടീം യു.എ.ഇയിൽ നടക്കുന്ന ഏഷ്യ കപ്പിന്​ യോഗ്യത നേടും. ഇന്ത്യ, പാകിസ്താൻ, ബംഗ്ലാദേശ്​, ശ്രീലങ്ക, അഫ്​ഗാനിസ്താൻ എന്നിവരാണ്​ ഏഷ്യ കപ്പിലെ മറ്റു​ ടീമുകൾ.

മത്സരങ്ങൾക്കായി മികച്ച സൗകര്യമാണ്​ ഒരുക്കിയതെന്ന്​ ഒമാൻ ക്രിക്കറ്റ്​ ചെയർമാനും എ.സി.സി വൈസ്​ പ്രസിഡന്‍റുമായ പങ്കജ്​ ഖിംജി പറഞ്ഞു. മത്സരങ്ങൾക്ക്​ ആതിഥേയത്വം വഹിക്കാൻ ഒമാനെ തിരഞ്ഞെടുത്തതിന്​ അദ്ദേഹം എ.സി.സിക്കും ശ്രീലങ്ക ക്രിക്കറ്റിനും നന്ദി പറഞ്ഞു.

യോഗ്യത മത്സരങ്ങൾക്ക്​ തിരഞ്ഞെടുക്കപ്പെട്ട ടീമുകൾ ഒമാൻ ആതിഥേയത്വം വഹിക്കുന്ന എ.സി.സി വെസ്​റ്റേൺ റീജ്യൻ 2020-യു.എ.ഇ ആൻഡ്​ കുവൈത്ത്​ ടൂർണമെന്‍റിലും തായ്​ലൻഡ്​ ആതിഥേയത്വം വഹിക്കുന്ന എ.സി.സി ഈസ്​റ്റേൺ റീജ്യൻ 2020-സിംഗപ്പൂർ ആൻഡ്​ ഹോങ്​കോങ്​ ടൂർണമെന്‍റിലും ബർത്ത്​ ഉറപ്പിച്ചിട്ടുണ്ട്​.

ആഗസ്റ്റ് 27 മുതൽ സെപ്റ്റംബർ 11 വരെ ദുബൈയിലാണ് ഏഷ്യ കപ്പ് മത്സരങ്ങൾ. ​ഒമാനിൽ നടക്കുന്ന യോഗ്യത മത്സരങ്ങളിൽ വിജയിയാകുന്ന ടീം ഉൾപ്പെടെ രണ്ട്​ ഗ്രൂപ്പുകളിലായി ആറ്​ ടീമുകളാണ്​ ഏഷ്യ കപ്പ്​ ക്രിക്കറ്റിന്‍റെ ഗ്രൂപ്പ്​ ഘട്ടത്തിൽ ഏറ്റുമുട്ടുക. ആദ്യ നാല്​ സ്ഥാനക്കാർ സെമിയിലെത്തും. നേരത്തേ യു.എ.ഇയിൽ നടന്ന ട്വന്‍റി 20 ലോകകപ്പ്​ ഗ്രൂപ്​ മത്സരങ്ങൾക്കും ലെജൻഡ്​സ്​ ക്രിക്കറ്റ്​ ലീഗിനും ഒമാൻ വേദിയായിട്ടുണ്ട്​.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Asia Cup Cricket: Malayali players will also come
News Summary - Asia Cup Cricket: Malayali players will also come; Oman is the venue for the qualifiers
Next Story