ഭക്ഷ്യസുരക്ഷക്ക് മുൻഗണന നൽകി ആശൂറ ഒരുക്കം
text_fieldsഅലി ബിൻ അൽ ശൈഖ് അബ്ദുൽ ഹുസൈൻ അൽ അസ്ഫൂർ മീറ്റിങ്ങിൽ
മനാമ: വടക്കൻ ഗവർണർ അലി ബിൻ അൽ ശൈഖ് അബ്ദുൽ ഹുസൈൻ അൽ അസ്ഫൂർ, ആശൂറ സീസണിനായുള്ള ഒരുക്കം ഏകോപിപ്പിക്കുന്നതിനായി ഭക്ഷ്യ, പാനീയ വിതരണ കേന്ദ്രങ്ങളുടെ തലവന്മാരുമായും ബന്ധപ്പെട്ട സർക്കാർ പ്രതിനിധികളുമായും വെർച്വൽ മീറ്റിങ് നടത്തി.
സന്ദർശകർക്ക് ഭക്ഷ്യസുരക്ഷ ഉറപ്പാക്കുന്നതിൽ ഗവർണറേറ്റിന്റെ നിലവിലുള്ള സഹകരണത്തെ ഗവർണർ എടുത്തുപറഞ്ഞു. ലോകാരോഗ്യ സംഘടനയുടെ (ഡബ്ല്യു.എച്ച്.ഒ) ഹെൽത്തി സിറ്റീസ് പ്രോഗ്രാം മാർഗ നിർദേശങ്ങൾ പാലിക്കുന്നുണ്ടെന്നും അതിലൂടെ പൊതുജനാരോഗ്യ മാനദണ്ഡങ്ങളോടും സമൂഹത്തിന്റെ ക്ഷേമത്തോടുമുള്ള തങ്ങളുടെ പ്രതിബദ്ധതയും അദ്ദേഹം അടിവരയിട്ടു. ചൂടുള്ള കാലവസ്ഥയായതിനാൽ പാലിക്കേണ്ട നിർണായക ഭക്ഷ്യസുരക്ഷ പ്രോട്ടോകോളുകൾ യോഗത്തിൽ ആരോഗ്യ മന്ത്രാലയത്തിലെ ഉദ്യോഗസ്ഥർ വിശദീകരിച്ചു. ജനറൽ ഡയറക്ടറേറ്റ് ഓഫ് സിവിൽ ഡിഫൻസ് പ്രതിനിധികൾ, സുരക്ഷിതമായ ഗ്യാസ് സിലിണ്ടർ സംവിധാനങ്ങളും ശുചിത്വമുള്ള ഭക്ഷ്യവിതരണ രീതികളും ഉൾപ്പെടെയുള്ള അവശ്യ സുരക്ഷാ മാർഗനിർദേശങ്ങളും നൽകി. തങ്ങളുടെ മേഖലയുമായി ബന്ധപ്പെട്ട വിവരങ്ങൾ മറ്റ് ഉദ്യോഗസ്ഥരും അവബോധം നൽകി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

