Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightBahrainchevron_rightആശൂറാ ദിന പഠന...

ആശൂറാ ദിന പഠന ക്യാമ്പ്; സ്വാഗത സംഘം രൂപവത്കരിച്ചു

text_fields
bookmark_border
ആശൂറാ ദിന പഠന ക്യാമ്പ്; സ്വാഗത സംഘം രൂപവത്കരിച്ചു
cancel

മനാമ: അൽ മന്നാഇ കമ്മ്യൂണിറ്റീസ് അവേർനെസ്സ് സെന്റർ മലയാള വിഭാഗം ഹൂറ യൂണിറ്റിന്റെ കീഴിൽ സംഘടിപ്പിക്കുന്ന ആശൂറാ ദിന പഠന ക്യാമ്പിന്റെ സുഗമമായ നടത്തിപ്പിന് വിപുലമായ സ്വാഗത സംഘം രൂപവത്കരിച്ചു. ജൂൺ 26 വെള്ളിയാഴ്ച്ച വൈകീട്ട് 4 മണിമുതൽ രാത്രി 10 മണിവരെ നീണ്ടു നിൽക്കുന്ന ക്യാമ്പിൽ ഫസ്റ്റ് എയ്ഡ് വർക്ക് ഷോപ്പ്, മയ്യിത്ത് പരിപാലന പരിശീലനം, ആയുസ്സും ആരോഗ്യവും, മുഹറം ചിന്തകൾ എന്നീ വിഷയങ്ങളെ അടിസ്ഥാനമാക്കിയുള്ള പ്രഭാഷണങ്ങൾ തുടങ്ങിയവ ഉൾപ്പെടുത്തിയിട്ടുണ്ട്.

വി.പി. അബ്ദു റസാഖ് ചെയർമാനും അബ്ദു സലാം ചങ്ങരം ചോല കൺവീനറുമായ സ്വാഗത സംഘത്തിലെ മറ്റ് മെമ്പർമാർ, ഫഖ്‌റുദ്ദീൻ അലി അഹ്മദ് (പ്രോഗ്രാം കോർഡിനേറ്റർ), അബ്ദു ലത്വീഫ് സി.എം. (റിഫ്രഷ്മെന്റ്), തൗസീഫ് അഷ്‌റഫ് (പബ്ലിസിറ്റി), ബിർഷാദ് അബ്ദുൽ ഗനി (ഫിനാൻസ്), സലിം അക്ബർ പാടൂർ (മീഡിയ & ട്രാൻസ്‌പോർട്ട് ) എന്നിവരാണ്. പരിപാടിയുടെ വിജയത്തിനായി എല്ലാവരുടെയും പൂർണ്ണ സഹകരണം ഉറപ്പാക്കണമെന്ന് യോഗം ആഹ്വാനം ചെയ്തു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:gulfnewsBahraingulfnewsmalayalam
News Summary - Ashura Day Study Camp; Reception Committee Formed
Next Story