Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightBahrainchevron_rightഅഷ്​റഫിന്​ കിട്ടിയ...

അഷ്​റഫിന്​ കിട്ടിയ ബൈക്ക്​;  സൈനുദ്ദീ​െൻറ കിണറ്റിലെ വെള്ളവും

text_fields
bookmark_border
അഷ്​റഫിന്​ കിട്ടിയ ബൈക്ക്​;  സൈനുദ്ദീ​െൻറ കിണറ്റിലെ വെള്ളവും
cancel

ബഹ്​റൈനിൽ എത്തുന്നതിന്​ മുമ്പ്​ ഞാൻ കേരളത്തി​​​​​െൻറ വിവിധ ഭാഗങ്ങളിലെ പള്ളികളിൽ വികാരിയായിന്നു. റമദാനുമായി ബന്​ധപ്പെട്ട്​ മനസിൽ തങ്ങിനിൽക്കുന്ന ചില ഒാർമകളുണ്ട്​. കാഞ്ഞിരപ്പള്ളി പാറത്തോട്​ ഇടക്കുന്നം ഇടവകയിൽ വികാരിയായിരിക്കു​േമ്പാൾ പള്ളിക്കാർ ഒരു ഭാഗ്യസമ്മാന പദ്ധതി പ്രഖ്യാപിച്ചു. 100 രൂപയുടെ കൂപ്പണുകൾ വിറ്റഴിക്കുക. തുടർന്ന്​ നറുക്കെടുപ്പിൽ സമ്മാനം നൽകും. ഒന്നാം സമ്മാനം ഒരു പാഷൻ ​പ്രോ ബൈക്കായിരുന്നു. സമ്മാനപദ്ധതിയിൽ നിന്നുള്ള ലാഭംകൊണ്ട്​ പള്ളിയിൽ അച്ചന്​ താമസിക്കാനുള്ള കോ​േട്ടജ്​ നിർമ്മിക്കുക എന്നതായിരുന്നു ലക്ഷ്യം. നാട്ടിൽ എല്ലാ മതക്കാരും ഉള്ളതാണ്​.

അവരെല്ലാം കൂപ്പൺ വാങ്ങി. ഒടുവിൽ നറുക്കെടുപ്പ്​ നടത്തിയപ്പോൾ ഒന്നാം സമ്മാനം ലഭിച്ചത്​ ഇടക്കുന്നത്ത്​ അഷറഫ്​ എന്ന സഹോദരൻ എടുത്ത കൂപ്പണിനായിരുന്നു. വളരെ പാവപ്പെട്ട കുടുംബത്തിൽ നിന്നുള്ള, വീടുകൾ തോറും നടന്ന്​ ഇൻസ്​റ്റാൾമ​​​​െൻറ്​ കച്ചവടം നടത്തുന്ന ചെറുപ്പക്കാരൻ. വിവരം അറിഞ്ഞ്​ പള്ളിയിൽ എല്ലാവരും സന്തോഷം പ്രകടിപ്പിച്ചു. നടന്ന്​ കച്ചവടം ചെയ്യുന്ന  അഷറഫ് തന്നെയാണ്​ ബൈക്ക്​ കിട്ടാൻ അർഹനെന്നും എല്ലാവരും അഭിപ്രായപ്പെടുകയും ചെയ്​തു. അടുത്ത ദിവസം ആ സഹോദരൻ എന്നെ വന്നു കണ്ടു. സമ്മാന പദ്ധതിയുടെ ഭാഗമായി കൂപ്പൺ എടുത്തത്​ സൗഹാർദ്ദത്തി​​​​​െൻറ ഭാഗമായാണെന്നും എന്നാൽ തനിക്ക്​ സമ്മാനം സ്വീകരിക്കാൻ കുറച്ച്​ ബുദ്ധിമുട്ടുണ്ടെന്നും  വിനയത്തോടെ പറഞ്ഞു. എനിക്ക്​ അതിശയം ​തോന്നി.  

തങ്ങളുടെ മതത്തിൽ ലോട്ടറിപോലുള്ള നറുക്കെടുപ്പ്​ പരിപാടികൾ വിലക്കിയിട്ടുണ്ടെന്നും അതിനാൽ ഇൗ​ ബൈക്ക്​ സ്വീകരിക്കാൻ കഴിയില്ലെന്നും അഷറഫ്  കൂട്ടിച്ചേർത്തു. ഇനിയും പള്ളിയുടെ എല്ലാവിധ പ്രവർത്തനങ്ങൾക്കും ത​​​​​െൻറ കഴിയുന്ന പിന്തുണ ഉണ്ടാകുമെന്ന യുവാവ്​, ബൈക്ക്​ വിറ്റ്​ രണ്ടുമൂന്ന്​ പാവങ്ങൾക്ക്​ വീതിച്ച്​ നൽകാനും പറഞ്ഞു. എനിക്ക്​ അത്​ഭുതം വർധിച്ചു. ഒരു സൈക്കിളുപോലും സ്വന്തമായി ഇല്ലാതെ, തലച്ചുമടായി സാധനങ്ങളും പേറി കിലോമീറ്ററുകളോളം നടന്ന്​ കച്ചവടം നടത്തുന്ന ഒരാളാണ്​ തനിക്ക്​ സമ്മാനം കിട്ടിയ ബൈക്ക്​ നിരസിച്ചിരിക്കുന്നത്​. ആദർശം പറയുന്നവരെ ധാരാളം ഞാൻ കണ്ടിട്ടുണ്ട്​. കാര്യത്തോട്​ അടുക്കു​േമ്പാൾ അവരിൽ പലരും അത്​ വിഴുങ്ങുന്നതും കണ്ടിട്ടുണ്ട്​. എന്നാൽ ഇൗ ആൾ  നിലപാടിൽ ഉറച്ചുനിന്നു. ഒടുവിൽ ഒന്നുരണ്ട​​്​ പേർക്ക്​ ബൈക്കി​​​​​െൻറ പണം വീതിച്ച്​ നൽകിയാൽ അത്​ പരാതികൾക്ക്​ ഇടയാക്കുമെന്ന്​ കണ്ട്​  ആ ബൈക്ക്​ ഞങ്ങൾ പള്ളിക്ക്​ സംഭാവനയായി കണക്കാക്കി. 2009 ൽ ആയിരുന്നു ഇൗ സംഭവം. അന്ന്​ ആ ബൈക്കിന്​ 45450 രൂപ വിലയുണ്ടായിരുന്നു എന്നോർക്കണം. 

എനിക്ക്​ അഷറഫിനോട്​ കൂടുതൽ ബഹുമാനം തോന്നി. മറ്റ്​ സമ്മാനം കിട്ടിയ ഞങ്ങളുടെ സഭയിലുള്ളവരെല്ലാം കിട്ടിയ സമ്മാനങ്ങൾ അപ്പോൾ തന്നെ വാങ്ങിക്കൊണ്ടുപോയിരുന്നു. മറ്റൊരു സംഭവം കൂടി പറയാം. ഒരിക്കൽ ഞാൻ മുണ്ടക്കയം കരുനിലത്ത്​ സ​​​​െൻറ്​ ജെയിംസിൽ ജോലി ചെയ്യവെ ഉണ്ടാതാണ്​.  അതൊരു റമദാൻ കാലമാണ്​. ശരിക്കും വേനൽക്കാലം. പ്രദേശത്ത്​ ജലക്ഷാമം രൂക്ഷമായി. വെള്ളമുള്ള കുറച്ച്​ കിണറുകളിലേക്ക്​ മറ്റ്​ സ്ഥലങ്ങളിൽ നിന്നുപോലും ആളുകൾ എത്തി വെള്ളം കോരും. ഞാനും മറ്റ്​ കിണറുകളെയാണ്​ ആശ്രയിച്ചത്​. എന്നാൽ അവിടെ ഉള്ള ക്രൈസ്​തവ വീടുകളിൽ നിന്നും ആറുമണി കഴിഞ്ഞാൽ പുറത്തുനിന്നുള്ളവരെ വെള്ളം കോരാൻ അനുവദിച്ചിരുന്നില്ല. എന്തോ വിശ്വാസത്തി​​​​​െൻറ പേരിലായിരുന്നു അത്​. എ​​​​​െൻറ വിഷമം കണ്ട്​ പ്രദേശത്തുള്ള തോട്ടുങ്കൽ സൈനുദ്ദീൻ എന്ന  സഹോദരൻ പറഞ്ഞു. ‘എ​​​​​െൻറ കിണറ്റിൽ നിന്ന്​ വെള്ളം കോരിക്കൊള്ളൂ, അല്ലാഹു തന്നതാണ്​ ഇൗ ജലം. ഏത്​ സമയത്തും ഇവിടെ നിന്നും ആർക്കും വെള്ളം കോരാം.’ പിന്നീട്​ ആളുകൾ പല സ്ഥലങ്ങളിൽ നിന്നും രാത്രിയിലും നിരവധി പാത്രങ്ങളിലും ടാങ്കുകളിലും വെള്ളം കോരി 
കൊണ്ടുപോകുമായിരുന്നു. അതിൽ സൈനുദ്ദീൻ ഒരുതരത്തിലുള്ള ബുദ്ധിമുട്ടും പ്രകടിപ്പിച്ചില്ല. മറ്റുള്ളവർക്ക്​ സഹായം നൽകാൻ അയ്യാളെ പ്രേരിപ്പിച്ചത്​ ദൈവഭക്തിയായിരുന്നു എന്നതിൽ സംശയമില്ല.

റമദാന്​ എ​​​​​െൻറ പള്ളിയിലെ ഒരു കൂട്ടം ചെറുപ്പക്കാർ മുസ്​ലീം സഹോദരൻമാർക്ക്​ ​െഎക്യദാർഡ്യവുമായി നോമ്പ്​ പിടിച്ചത്​ കൂടി ഒാർമയിൽ വരുന്നു. ഇടക്കുന്നം ഇടവകയിലെ ഒാ​േട്ടാറിക്ഷ തൊഴിലാളികളായിരുന്നു അവർ. നൻമയും സ്​നേഹവും വളർത്തുന്ന അത്തരം മനസുകളെ ഇൗ വിശുദ്ധ നാളുകളിൽ ഞാൻ ഒാർക്കുന്നു. 

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:malayalam newsramadan 2018ashraf
News Summary - ashraf-ramadan 2018
Next Story