അസ്ഗറലി പെർഫ്യൂംസ് ശതാബ്ദി ആഘോഷിക്കുന്നു
text_fieldsഅസ്ഗറലി പെർഫ്യൂംസ് ശതാബ്ദി ആഘോഷവേളയിൽനിന്ന്
മനാമ: പെർഫ്യൂമിന്റെ ഐക്കണായി മാറിയ അസ്ഗറലി പെർഫ്യൂംസ് 100ാം വാർഷികം ആഘോഷിക്കുന്നു. 1924ൽ ചെറിയതോതിൽ സ്ഥാപിതമായ പെർഫ്യൂം ഹൗസിൽനിന്ന് പെർഫ്യൂം രംഗത്തെ അതികായരായി അസ്ഗറലി വളർന്നു.ശതാബ്ദിയാഘോഷത്തോടനുബന്ധിച്ച് എക്സ്ക്ലൂസീവ് സെലിബ്രിറ്റി ലിമിറ്റഡ് എഡിഷൻ ശേഖരം ഉടൻ പുറത്തിറക്കുമെന്ന് കമ്പനി അറിയിച്ചു. അസ്ഗറലിയുടെ 100 വർഷത്തെ യാത്രയെ അടയാളപ്പെടുത്തുന്ന വിശിഷ്ട ഉൽപന്നമായിരിക്കും പുറത്തിറക്കുക.
ചാരുതയുടെയും സാംസ്കാരിക സമൃദ്ധിയുടെയും പ്രതീകമെന്ന നിലയിൽ ജി.സി.സിയിൽ ഉടനീളം പ്രവർത്തനമേഖല വികസിപ്പിക്കാൻ കഴിച്ചത് ജനങ്ങൾ അർപ്പിച്ച വിശ്വാസം കാത്തുസൂക്ഷിക്കാനയതുകൊണ്ടാണെന്ന് അസ്ഗറലി പെർഫ്യൂംസ് മാനേജിങ് ഡയറക്ടർ സാദ് അസ്ഗർ അലി പറഞ്ഞു. ഉപഭോക്താക്കളുടെ പിന്തുണയുടെയും അസ്ഗറലി ടീമിന്റെ ആത്മാർപ്പണത്തിന്റെയും ഫലമാണ് ഈ വളർച്ചയെന്നും അദ്ദേഹം പറഞ്ഞു. ഉൽപന്നങ്ങൾ സംബന്ധിച്ച കൂടുതൽ വിവരങ്ങൾക്ക് www.asgharali.com സന്ദർശിക്കുക.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

