Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

ബഹ്‌റൈൻ രാജാവിനോടുള്ള കൂറും വിശ്വസ്തതയും പുതുക്കി അസ്ഗറലി കമ്പനി; 'ലോയൽറ്റി പ്ലഡ്ജ്' സംഘടിപ്പിച്ചു

text_fields
bookmark_border
ബഹ്‌റൈൻ രാജാവിനോടുള്ള കൂറും വിശ്വസ്തതയും പുതുക്കി അസ്ഗറലി കമ്പനി; ലോയൽറ്റി പ്ലഡ്ജ് സംഘടിപ്പിച്ചു
cancel
camera_alt

ലോയൽറ്റി പ്ലഡ്ജ് ഒപ്പിടൽ ചടങ്ങിൽ അസ്ഗറലി കമ്പനി അധികൃതർ

മനാമ: ബഹ്‌റൈൻ രാജാവ് ഹമദ് ബിൻ ഈസ ആൽ ഖലീഫയോടുള്ള തങ്ങളുടെ കൂറും വിശ്വസ്തതയും പുതുക്കിക്കൊണ്ട് അസ്ഗറലി കമ്പനി ‘ലോയൽറ്റി പ്ലഡ്ജ് സംഘടിപ്പിച്ചു. ഹിദ്ദിലെ കമ്പനിയുടെ ആസ്ഥാനത്ത് നടന്ന പരിപാടിയിൽ അസ്ഗറലി കുടുംബാംഗങ്ങളും കമ്പനി അധികൃതരും ജീവനക്കാരും പങ്കെടുത്തു. രാജ്യത്തിന്റെ സുസ്ഥിരതയ്ക്കും സുരക്ഷയ്ക്കും വികസനത്തിനും വേണ്ടി പ്രവർത്തിക്കുന്ന ബഹ്‌റൈൻ ഭരണകൂടത്തോടുള്ള ആദരവ് ചടങ്ങിൽ പങ്കെടുത്തവർ പങ്കുവെച്ചു.

ഹമദ് രാജാവിന്റെ നേതൃത്വത്തിന് കീഴിൽ ബഹ്‌റൈൻ കൈവരിച്ച പുരോഗതിയെയും ഐക്യത്തെയും അവർ പ്രശംസിച്ചു. രാജ്യത്തിന്റെ തുടർവികസനത്തിലും വളർച്ചയിലും തങ്ങളുടെ പൂർണ പിന്തുണയും സഹകരണവും ഉണ്ടാകുമെന്ന് കമ്പനി അധികൃതർ ആവർത്തിച്ച് വ്യക്തമാക്കി.

Show Full Article

Don't miss the exclusive news

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

News Summary - Asgarali Company renews its loyalty to the King of Bahrain; organizes 'Loyalty Pledge'
Next Story