അസർമുല്ല, ഈദ് സംഗമം ശ്രദ്ധേയമായി
text_fieldsമനാമ: ഫ്രണ്ട്സ് സോഷ്യൽ അസോസിയേഷൻ മനാമ ഏരിയ വനിതാ വിഭാഗം ‘അസർമുല്ല,’ എന്ന പേരിൽ നടത്തിയ ഈദ് സംഗമം വൈവിധ്യമാർന്ന പരിപാടികളാൽ ശ്രദ്ധേയമായി. ‘സ്ത്രീകളുടെ മാനസിക, ശാരീരിക ആരോഗ്യത്തിൽ വ്യായാമത്തിന്റെ പങ്ക് ’ എന്ന വിഷയത്തിൽ വെൽനെസ് കോച്ച് ഫസീല ഹാരിസ് ബോധവത്കരണ ക്ലാസ് നടത്തി. റഷീദ ബദർ, മെഹർ നദീറ, ദിയ നസീം, അസ്റ അബ്ദുല്ല എന്നിവർ ഗാനമാലപിച്ചു.
ഗുദൈബിയ യൂനിറ്റ് സംഘഗാനം, ടീൻസ് വിദ്യാർഥികളായ തഹിയ്യ ഫാറൂഖ് ആൻഡ് ടീമിന്റെ കോൽകളി, മലർവാടി ബാലസംഘത്തിലെ ഐറിൻ ജന്ന ആൻഡ് ടീമിന്റെ ഒപ്പന, മനാമ യൂനിറ്റിന്റെ ‘ചിരിയും ചിന്തയും’ ചിത്രീകരണം എന്നിവ പരിപാടിക്ക് മാറ്റുകൂട്ടി. ഏരിയ ഓർഗനൈസർ ഫസീല ഹാരിസ് അധ്യക്ഷതവഹിച്ചു. സെക്രട്ടറി സൽമ ഫാത്തിമ സലീം സ്വാഗതമാശംസിക്കുകയും സർഗവേദി കൺവീനർ ഷഹീന നൗമൽ നന്ദി പറയുകയും ചെയ്തു. ബുഷ്റ ഹമീദ് തുടക്കമിട്ട പരിപാടിയിൽ മെഹ്റ മൊയ്തീൻ, സൈഫുന്നിസ, സുആദ ഇബ്രാഹീം, റസീന അക്ബർ എന്നിവർ നേതൃത്വം നൽകി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

