പോയ് മറഞ്ഞോട്ടെ
text_fieldsനിനവിന്റെ നേർത്ത
കിരണങ്ങൾ പോലെ
വിൺമേഘ വർണങ്ങൾപോലെ
വാനിൽ വിരിയുന്ന
തേൻതുള്ളിപോലെ
നക്ഷത്രജാലംപോലെ
വിൺമേഘ വർണങ്ങളാൽ
മോടി പിടിപ്പിച്ചൊരു
കൽ പ്രതിമപോലെ
നിത്യമീ വീഥിയിൽ
ഒരു പൊൻ പറവയെപോലെ
ആകാശ മനോ മുകുരങ്ങളിൽ
നിറവർണ ശോഭയോടെ
മാറുന്ന ഋതുഭേദങ്ങൾപോലെ
ജീവന്റെ പുൽനാമ്പുകൾ
പോയ് മറഞ്ഞു
ചുടു കണ്ണീരായ് എന്നും
നിറകണ്ണുകളോടെ നിൽപ്പൂ നാം
ഈ വീഥികൾ തോറും
പ്രാണന്റെ നോവിനാൽ
നമ്മുടെ ജീവിതയാത്ര
കാലത്തിൽ യവനികയിൽ മുങ്ങി
ജീവിത സന്ധ്യവരെ
ഒരു പുൽനാമ്പുപോൽ മാറിടുന്നു
ജീവന്റെ മൊട്ടിട്ട നാമ്പുകൾക്ക് ഓരോ
കഥകൾ പറയാനുണ്ടാകും
അവ പോയ് മറഞ്ഞോട്ടെ
അവ പോയ് മറഞ്ഞോട്ടെ

