നേര്
text_fieldsമൗനം; ചിലപ്പോഴൊക്കെ അത്
പക്വത നിറഞ്ഞ വിവേകമാണ്!
മറ്റു ചിലപ്പോൾ സ്നേഹത്തിൽ
പൊതിഞ്ഞ
പരിഭവവും ആകുന്നു!
കൂടുതലും അത് ബുദ്ധിമാന്റെ
ലക്ഷണമായി
സുരക്ഷിതത്വം തീർക്കുമ്പോൾ,
പലപ്പോഴും പ്രതിഷേധത്തിന്റെ
തീജ്വാലയുമായി മാറും!
അത് നിശബ്ദമായ അവഗണനയാണെന്ന് തിരിച്ചറിയുമ്പോൾ
ഒരു നേർത്ത പുഞ്ചിരികൊണ്ട്
നേരിടാവുന്നതേയുള്ളൂ....
അപൂർവമായി അത് കുറ്റസമ്മതത്തിന്റെ സ്വരവും ആയേക്കാം
പക്ഷേ, കുറ്റകരമായ മൗനം
ഏറ്റവും വലിയ തെറ്റ് തന്നെ!!
ഇതിനിടയിൽ മനോഹരമായ
മൗനം അത് പ്രതികാരത്തിന്റേത്
ആകുമ്പോഴാണ് എന്നതാണ് നേര്!
അച്ചടക്കത്തിന്റെ മൗനവും
ഏറെ പരിചിതം,
അങ്ങനെയങ്ങനെ പോകുമ്പോൾ
സംശയമൊന്നെ ബാക്കിയുള്ളൂ
ഇത്രമേൽ വാചാലം മൗനമെങ്കിൽ,
നമുക്കെന്തിനാണിത്രയും
ഭാഷകൾ!!!!
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

