ആരോഗ്യ രംഗത്തെ നിർമിതബുദ്ധി: അന്താരാഷ്ട്ര സമ്മേളനം ബഹ്‌റൈനിൽ
text_fieldsമനാമ: ഹൃദ്രോഗം, പ്രമേഹം, അമിതവണ്ണം എന്നിവ തടയുന്നതിലും അത്യാഹിത വിഭാഗങ്ങളിലെ ചികിൽസ മെച്ചപ്പെടുത്തുന്നതിലും നിർമ്മിത ബുദ്ധി വഹിക്കുന്ന പങ്കിനെക്കുറിച്ച് ചർച്ച ചെയ്യുന്ന അന്താരാഷ്ട്ര സമ്മേളനം ബഹ്‌റൈനിൽ നടക്കുന്നു. അറേബ്യൻ ഗൾഫ് യൂണിവേഴ്സിറ്റിയുടെ നേതൃത്വത്തിൽ നവംബർ 5 മുതൽ 7 വരെ മനാമയിലാണ് സമ്മേളനം അരങ്ങേറുന്നത്.
ലോകമെമ്പാടുമുള്ള പ്രമുഖ വിദഗ്ധരും ഗവേഷകരും പങ്കെടുക്കുന്ന സമ്മേളനത്തിൽ ആരോഗ്യരംഗത്തെ എ.ഐ ആപ്ലിക്കേഷനുകളുടെ വിപുലമായ സാധ്യതകൾ ചർച്ചയാകും. ഹൃദ്രോഗങ്ങൾ മുൻകൂട്ടി പ്രവചിക്കാനും പ്രമേഹരോഗികളെയും അമിതവണ്ണമുള്ളവരെയും കൃത്യമായി നിരീക്ഷിക്കാനും എഐ സാങ്കേതികവിദ്യ എങ്ങനെ പ്രയോജനപ്പെടുത്താം എന്നത് പ്രധാന ചർച്ചാവിഷയമാകും. കൂടാതെ, ഡയഗ്നോസ്റ്റിക് ഇമേജിംഗ് സാങ്കേതികവിദ്യകളുടെ കൃത്യത വർദ്ധിപ്പിക്കുന്നതിനെക്കുറിച്ചും വിദഗ്ധർ സംസാരിക്കും. അത്യാഹിത വിഭാഗങ്ങളിലും ഐ.സി.യു വിഭാഗങ്ങളിലും രോഗികളുടെ നില മുൻകൂട്ടി മനസ്സിലാക്കി ചികിൽസ നൽകുന്നതിനും എ.ഐ സഹായകമാകുമെന്ന് ഡോ. ഗാസി അൽ ഒതൈബി പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

