പുസ്തകമേളയിൽ മാസ് പെയിന്റിങ് ഒരുക്കി ചിത്രകലാ ക്ലബ്
text_fieldsചിത്രകല ക്ലബ് ഒരുക്കിയ മാസ് പെയിന്റിങ്
മനാമ: ബഹ്റൈൻ കേരളീയ സമാജത്തിൽ നടക്കുന്ന ഒമ്പതാമത് ബി.കെ.എസ്-ഡി.സി അന്താരാഷ്ട്ര പുസ്തകോത്സവത്തോടനുബന്ധിച്ച് സമാജം ചിത്രകല ക്ലബിന്റെ ആഭിമുഖ്യത്തിൽ മാസ് പെയിന്റിങ് സംഘടിപ്പിച്ചു.
‘പുസ്തകങ്ങൾ നമ്മളെ ഒന്നിപ്പിക്കുന്നു’ എന്ന ആശയത്തിൽ ബഹ്റൈനിലെ 50 ഓളം ചിത്രകാരന്മാരും ചിത്രകാരികളും കുട്ടികളും ചേർന്നാണ് മാസ് പെയിന്റിങ് ഒരുക്കിയത്.
ബഹ്റൈൻ കേരളീയ സമാജം മൈതാനത്ത് നടന്ന ചടങ്ങിൽ സമാജം പ്രസിഡന്റ് പി.വി. രാധാകൃഷ്ണപിള്ള പെയിന്റിങ് ഉദ്ഘാടനം ചെയ്തു. സമാജം ജനറൽ സെക്രട്ടറി വർഗീസ് കാരക്കൽ, കലാവിഭാഗം സെക്രട്ടറി റിയാസ് ഇബ്രാഹിം, കൺവീനർമാരായ ഹരീഷ് മേനോൻ, ജയരാജ് ശിവ, ചിത്രകല ക്ലബ് ജോയന്റ് കൺവീനർ റാണി രഞ്ജിത്ത്, ഭരണസമിതി അംഗങ്ങൾ, ചിത്രകാരന്മാർ തുടങ്ങി നിരവധിപേർ സന്നിഹിതരായിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

