ആർട്ട് കാർണിവലുമായി സഹകരിച്ചവരെ ആദരിച്ചു
text_fieldsഇന്ത്യൻ കമ്യൂണിറ്റി റിലീഫ് ഫണ്ട് സംഘടിപ്പിച്ച ആദരിക്കൽ ചടങ്ങിൽ ഇന്ത്യൻ അംബാസഡർ
പീയൂഷ് ശ്രീവാസ്തവ മെമന്റോ സമ്മാനിക്കുന്നു
മനാമ: ഇന്ത്യൻ കമ്യൂണിറ്റി റിലീഫ് ഫണ്ട് (ഐ.സി.ആർ.എഫ്) സംഘടിപ്പിച്ച ആർട്ട് കാർണിവലുമായി സഹകരിച്ചവരെ ആദരിച്ചു. സ്പോൺസർമാരെയും സ്കൂൾ കോഓഡിനേറ്റർമാരെയും സന്നദ്ധപ്രവർത്തകരെയും ആദരിക്കാനാണ് പരിപാടി സംഘടിപ്പിച്ചത്. എംബസി ഹാളിൽ നടന്ന പരിപാടിയിൽ 150ഓളം പേർ പങ്കെടുത്തു.
മുഖ്യാതിഥിയായിരുന്ന ഇന്ത്യൻ അംബാസഡർ പീയൂഷ് ശ്രീവാസ്തവ സ്പോൺസർമാർക്ക് മെമന്റോകളും സ്കൂൾ കോഓഡിനേറ്റർമാർക്കും വളന്റിയർമാർക്കും മെഡലുകളും സമ്മാനിച്ചു. എംബസിയിലെ സെക്കൻഡ് സെക്രട്ടറി രവിശങ്കർ ശുക്ലയും പങ്കെടുത്തു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

