Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightBahrainchevron_rightക​ല​യും സാ​ഹി​ത്യ​വും...

ക​ല​യും സാ​ഹി​ത്യ​വും സാ​മൂ​ഹി​ക അടി​ത്ത​റ​യെ സ​മ്പ​ന്ന​മാ​ക്കും - വി​നോ​ദ് വൈ​ശാ​ഖി

text_fields
bookmark_border
ക​ല​യും സാ​ഹി​ത്യ​വും സാ​മൂ​ഹി​ക അടി​ത്ത​റ​യെ സ​മ്പ​ന്ന​മാ​ക്കും - വി​നോ​ദ് വൈ​ശാ​ഖി
cancel
camera_alt

ബ​ഹ്‌​റൈ​ൻ പ്ര​തി​ഭ​ 2026-27 വി​വി​ധ സ​ബ് ക​മ്മി​റ്റി​ക​ളു​ടെ പ്ര​വ​ർ​ത്ത​നോ​ദ്ഘാ​ട​നം വി​നോ​ദ്

വൈ​ശാ​ഖി നി​ർ​വ​ഹി​ക്കു​ന്നു

മ​നാ​മ: ക​ല​യും സാ​ഹി​ത്യ​വും ന​മ്മു​ടെ സാ​മൂ​ഹി​ക അ​ടി​ത്ത​റ​യെ സ​മ്പ​ന്ന​മാ​ക്കു​മെ​ന്ന് ക​വി​യും അ​ധ്യാ​പ​ക​നും മ​ല​യാ​ളം മി​ഷ​ൻ മു​ൻ ര​ജി​സ്ട്രാ​റും വൈ​ലോ​പ്പി​ള്ളി സം​സ്‌​കൃ​തി ഭ​വ​ൻ മു​ൻ വൈ​സ് ചെ​യ​ർ​മാ​നു​മാ​യ വി​നോ​ദ് വൈ​ശാ​ഖി. ബ​ഹ്‌​റൈ​ൻ പ്ര​തി​ഭ​യു​ടെ 2026-27 പ്ര​വ​ർ​ത്ത​ന​വ​ർ​ഷ​ത്തേ​ക്കു​ള്ള വി​വി​ധ സ​ബ് ക​മ്മി​റ്റി​ക​ളു​ടെ പ്ര​വ​ർ​ത്ത​നോ​ദ്ഘാ​ട​നം അ​ദി​ലി​യ​യി​ലെ ബാം​ഗ് സാ​ങ് താ​യ് ഹാ​ളി​ൽ നി​ർ​വ​ഹി​ക്കു​ക​യാ​യി​രു​ന്നു അ​ദ്ദേ​ഹം.

ബ​ഹ്‌​റൈ​ൻ പ്ര​തി​ഭ​പോ​ലെ​യു​ള്ള സാം​സ്കാ​രി​ക സം​ഘ​ട​ന​ക​ൾ​ക്ക് ന​മ്മ​ൾ ജീ​വി​ക്കു​ന്ന ഈ ​കാ​ല​ഘ​ട്ട​ത്തി​ൽ വി​വി​ധ ക​ലാ​കാ​യി​ക സാ​ഹി​ത്യ സാം​സ്കാ​രി​ക ജീ​വ​കാ​രു​ണ്യ വീ​ഥി​ക​ളി​ലൂ​ടെ ഒ​രു​പാ​ട് കാ​ര്യ​ങ്ങ​ൾ ഈ ​സ​മൂ​ഹ​ത്തോ​ട് പ​റ​യാ​നു​ണ്ട്. പ​ണ്ട് സ്വാ​മി വി​വേ​കാ​ന​ന്ദ​ൻ പ​റ​ഞ്ഞി​ട്ടു​ണ്ട്, കേ​ര​ളം ഭ്രാ​ന്താ​ല​യ​മാ​ണ്, അ​തി​നെ ചി​ന്താ​ല​യ​മാ​ക്കി​യെ​ടു​ക്കാ​ൻ ഞാ​ൻ തു​ട​ക്ക​മി​ടു​ക​യാ​ണെ​ന്ന്. എ​ന്നാ​ൽ, ഇ​പ്പോ​ൾ ആ ​ചി​ന്താ​ല​യ​ത്തെ വീ​ണ്ടും ഭ്രാ​ന്താ​ല​യ​മാ​ക്കി മാ​റ്റി​യെ​ടു​ക്കാ​ൻ ചി​ല ശ​ക്തി​ക​ൾ ന​ട​ത്തു​ന്ന ശ്ര​മ​ത്തെ സാം​സ്കാ​രി​ക സം​ഘ​ട​ന​ക​ൾ തി​രി​ച്ച​റി​ഞ്ഞ് അ​തി​നെ​തി​രെ പോ​രാ​ട​ണ​മെ​ന്നും അ​ദ്ദേ​ഹം പ​റ​ഞ്ഞു. പ്ര​തി​ഭ പ്ര​സി​ഡ​ന്‍റ് മ​ഹേ​ഷ് കെ.​വി. അ​ധ്യ​ക്ഷ​ത വ​ഹി​ച്ച ഉ​ദ്ഘാ​ട​ന ച​ട​ങ്ങി​ന് സ്വാ​ഗ​തം ആ​ശം​സി​ച്ച് ജ​ന​റ​ൽ സെ​ക്ര​ട്ട​റി സു​ലേ​ഷ് വി.​കെ. സം​സാ​രി​ച്ചു. മു​ഖ്യ ര​ക്ഷാ​ധി​കാ​രി ബി​നു മ​ണ്ണി​ൽ, ര​ക്ഷാ​ധി​കാ​രി സ​മി​തി അം​ഗ​ങ്ങ​ളാ​യ സു​ബൈ​ർ ക​ണ്ണൂ​ർ, പി. ​ശ്രീ​ജി​ത്ത്, വ​നി​ത വേ​ദി സെ​ക്ര​ട്ട​റി സ​രി​ത മേ​ല​ത്ത് എ​ന്നി​വ​ർ ച​ട​ങ്ങി​നെ അ​ഭി​വാ​ദ്യം​ചെ​യ്ത് സം​സാ​രി​ച്ചു. കേ​ന്ദ്ര ക​മ്മി​റ്റി അം​ഗ​വും പ​രി​പാ​ടി​യു​ടെ ക​ൺ​വീ​ന​റു​മാ​യ സ​ജീ​വ​ൻ മാ​ക്ക​ണ്ടി​യി​ൽ ന​ന്ദി അ​റി​യി​ച്ചു. രാ​ജീ​വ് കെ.​പി, ധ​ന്യ വ​യ​നാ​ട് എ​ന്നി​വ​ർ പ​രി​പാ​ടി​യു​ടെ അ​വ​താ​ര​ക​രാ​യി. പ്ര​തി​ഭ സ്വ​ര​ല​യ ഗാ​യ​ക​ർ അ​വ​ത​രി​പ്പി​ച്ച സം​ഗീ​ത​വി​രു​ന്നും നാ​ല് മേ​ഖ​ല ക​മ്മി​റ്റി​ക​ളു​ടെ നേ​തൃ​ത്വ​ത്തി​ൽ നൂ​റോ​ളം ക​ലാ​കാ​ര​ന്മാ​ർ അ​വ​ത​രി​പ്പി​ച്ച ക​ലാ​പ​രി​പാ​ടി​ക​ളും ച​ട​ങ്ങി​ന് ഏ​റെ മാ​റ്റു​കൂ​ട്ടി.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Bahrain Newsart and literaturegulf news malayalam
News Summary - Art and literature will enrich the social base - Vinod Vaishakhi
Next Story