74,000 ദീനാറിന്റെ മയക്കുമരുന്നുമായി ഏതാനും പേർ പിടിയിൽ
text_fieldsമനാമ: മയക്കുമരുന്നുമായി ഏതാനും പേർ പിടിയിലായതായി ആന്‍റി ഡ്രഗ്സ് വിഭാഗം അറിയിച്ചു. വിവിധ കേസുകളിലായി മൂന്ന് കിലോയിലധികം ഹഷീഷും ചരസ്സുമാണ് പിടിച്ചെടുത്തത്. ഇത് അന്താരാഷ്ട്ര മാർക്കറ്റിൽ 74,000 ദീനാറോളം വിലവരുന്നവയാണ്. സംശയത്തിന്‍റെ അടിസ്ഥാനത്തിൽ നടത്തിയ പരിശോധനയിൽ പ്രതികളെ ചോദ്യം ചെയ്യുകയും അവരുടെ താമസ സ്ഥലങ്ങൾ പരിശോധിക്കുകയും മയക്കുമരുന്ന് കണ്ടെടുക്കുകയുമായിരുന്നു.
പ്രതികളെ നിയമനടപടികൾക്കായി റിമാൻഡ് ചെയ്തിരിക്കുകയാണ്. കഴിഞ്ഞദിവസം മയക്കുമരുന്നുമായി ബന്ധപ്പെട്ട കേസിൽ എഴുപേർ കുറ്റക്കാരാണെന്ന് ഹൈ ക്രിമിനൽ കോടതി കണ്ടെത്തിയിരുന്നു. മെത്താംഫെറ്റാമിൻ മയക്കുമരുന്നുമായാണ് ഇവർ പിടിയിലായത്. പ്രാദേശികമായി ഷാബു എന്നാണ് ഈ മയക്കുമരുന്ന് അറിയപ്പെടുന്നത്.
ഒരു സ്വദേശിയും ഫിലിപ്പീൻ സ്വദേശികളുമാണ് ശിക്ഷിക്കപ്പെട്ടത്. മയക്കുമരുന്നുമായി ബന്ധപ്പെട്ട പരാതികൾക്ക് 996 എന്ന ഹോട്ട്ലൈൻ നമ്പറിൽ ബന്ധപ്പെടാവുന്നതാണെന്നും അധികൃതർ അറിയിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

