കടലാസ് കറൻസി ആക്കിത്തരാമെന്ന് പറഞ്ഞ് കബളിപ്പിച്ച രണ്ടു പേർ അറസ്റ്റിൽ
text_fieldsനോട്ടുകെട്ടുകൾക്കൊപ്പം പിടിയിലായ പ്രതികൾ
മനാമ: കടലാസ് കറൻസിയാക്കാമെന്ന് പറഞ്ഞ് കബളിപ്പിച്ച രണ്ടു പേർ അറസ്റ്റിൽ. ഇരുവരും നിരവധി പേരെ കബളിപ്പിച്ചതായും അവർ നൽകിയ പരാതികളെത്തുടർന്ന് ഇരു പ്രതികളെയും അറസ്റ്റ് ചെയ്തതായും ജനറൽ ഡയറക്ടറേറ്റ് ഓഫ് ആന്റി കറപ്ഷൻ ആൻഡ് ഇക്കണോമിക് ആൻഡ് ഇലക്ട്രോണിക് സെക്യൂരിറ്റി അറിയിച്ചു. ക്യാപിറ്റൽ ഗവർണറേറ്റ് പോലീസ് ഡയറക്ടറേറ്റിന്റെ സഹകരണത്തോടെയാണ് ഡയറക്ടറേറ്റ് പ്രതികളെ പിടികൂടിയത്.
പ്രതികൾക്കെതിരെ നിയമനടപടികൾ സ്വീകരിക്കുകയും കേസ് പബ്ലിക് പ്രോസിക്യൂഷന് കൈമാറുകയും ചെയ്തു. ഇത്തരം തട്ടിപ്പുകൾ ശ്രദ്ധിക്കപ്പെട്ടാൽ ഹോട്ട്ലൈൻ 992 വഴി കേസുകൾ റിപ്പോർട്ട് ചെയ്യണമെന്നും അധികൃതർ അറിയിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

