Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

സായുധ സംഘം മത്സ്യബന്ധന ബോട്ട് തട്ടിയെടുത്ത് കവർച്ച

text_fields
bookmark_border
മൂന്ന് മത്സ്യത്തൊഴിലാളികളെ രക്ഷപ്പെടുത്തി
സായുധ സംഘം മത്സ്യബന്ധന ബോട്ട് തട്ടിയെടുത്ത് കവർച്ച
cancel

മനാമ: ബഹ്റൈന്റെ വടക്കൻ സമുദ്രമേഖലയിൽ മൂന്ന് പേരുമായി സഞ്ചരിച്ച ബഹ്റൈനി മത്സ്യബന്ധന ബോട്ട് സായുധ സംഘം തട്ടിയെടുത്ത് കവർച്ച നടത്തിയതായി ആഭ്യന്തര മന്ത്രാലയം അറിയിച്ചു. ആയുധധാരികളായ ഒരു സംഘം മറ്റൊരു ബോട്ടിലെത്തി പെട്ടെന്ന് ആക്രമിക്കുകയും, ആകാശത്തേക്ക് വെടിയുതിർത്ത് ഭീകരാന്തരീക്ഷം സൃഷ്ടിക്കുകയും ചെയ്തു.

ആക്രമണം മൂലം ജീവനക്കാർക്ക് അപായസൂചന നൽകാൻ സാധിച്ചില്ല. ബോട്ടും അതിലെ സാധനസാമഗ്രികളും പിടിച്ചെടുത്ത അക്രമികൾ, മൂന്ന് പേരെയും കടലിൽ ഉപേക്ഷിക്കുകയാണുണ്ടായത്. പിന്നീട് ആ വഴി കടന്നുപോയ മറ്റൊരു ബോട്ടിന്റെ സഹായത്തോടെ ഇവരെ കോസ്റ്റ് ഗാർഡ് പോയിന്റിൽ എത്തിക്കുകയും സുരക്ഷ ഉറപ്പാക്കുകയും ചെയ്തു.

സംഭവുമായി ബന്ധപ്പെട്ട മുഴുവൻ നിയമനടപടികളും പൂർത്തിയാക്കിയതായി കോസ്റ്റ് ഗാർഡ് വ്യക്തമാക്കി. സമുദ്രത്തിലൂടെ സഞ്ചരിക്കുന്ന എല്ലാ മത്സ്യത്തൊഴിലാളികളും കനത്ത ജാഗ്രത പാലിക്കണമെന്നും, അത്യാഹിത ഘട്ടങ്ങളിൽ പെട്ടെന്ന് സന്ദേശം അയക്കാനായി ബോട്ടുകളുടെ ഓട്ടോമാറ്റിക് ഐഡന്റിഫിക്കേഷൻ സിസ്റ്റം എപ്പോഴും പ്രവർത്തിക്കുന്നുണ്ടെന്ന് ഉറപ്പാക്കണമെന്നും അധികൃതർ നിർദ്ദേശം നൽകി.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

News Summary - Armed gang hijacks fishing boat and robs it
Next Story