‘ആരവം’ പത്തൊൻപത്തിന്റെ നിറവിൽ
text_fields‘ആരവം’ 19ാം വാർഷികം ആഘോഷച്ചടങ്ങിൽനിന്ന്
മനാമ: ബഹ്‌റൈനിലെ ആദ്യ നാടൻപാട്ടുകൂട്ടമായ ‘ആരവം’ പത്തൊൻപതാം19ാം വാർഷികം ഹമലയിലെ ലിയോ ഗാർഡനിൽ ആഘോഷിച്ചു. ‘ആരവം’ കുടുംബാംഗങ്ങളുടെ ഫാമിലി ഗെയിമും സമ്മാനദാനവും നടന്നു. വൈകീട്ട് നടന്ന ഔപചാരികമായ മീറ്റിങ്ങിൽ കോഓഡിനേറ്റർ ആയ മനോജ് ഉത്തമൻ എല്ലാവരെയും സ്വാഗതം ചെയ്തു. ആരവം നാടൻപാട്ടുകൂട്ടത്തിന്റെ അമരക്കാരായ ഹരീഷ് മേനോനും ജഗദീഷ് ശിവനും 19 വർഷം പിന്നിട്ട "ആരവം നാടൻ പാട്ടുകൂട്ടത്തെപ്പറ്റി സംസാരിച്ചു. ആരവത്തിനു ബഹ്‌റൈനിലെ സംഘടനകളും വിവിധ കൂട്ടായ്മകളും നൽകുന്ന പിന്തുണയെ അംഗങ്ങൾ നന്ദിയോടെ സ്മരിച്ചു.
നാട്ടിൽ വിവിധ നാടൻപാട്ട് സംഘങ്ങളിൽ പ്രവർത്തിച്ചു പരിചയമുള്ള ആരവത്തിന്റെ കോഓഡിനേറ്റർ രഖിൽ ബാബു, എന്നിവർ ആരവത്തിന്റെ മുന്നോട്ടുള്ള പ്രവർത്തങ്ങളെപറ്റി സംസാരിച്ചു. ആരവത്തിന്റെ ഈ ആഘോഷത്തിന് ബിനോജ് പാവറട്ടി, നിജേഷ് മാള, രാജീവ് രഘു എന്നിവർ നേതൃത്വം നൽകി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

