അറബിക് കോഴ്സ് ലോഗോ പ്രകാശനം ചെയ്തു
text_fieldsമനാമ: അൽമന്നാഇ കമ്യൂണിറ്റീസ് അവയർനസ് സെന്റർ മലയാള വിഭാഗം അറബി ഭാഷ പഠനത്തിനായി ആരംഭിക്കുന്ന പുതിയ കോഴ്സിന്റെ ലോഗോ കെ.എം.സി.സി സംസ്ഥാന ജനറൽ സെക്രട്ടറി ശംസുദ്ദീൻ വെള്ളികുളങ്ങര, സാമൂഹിക പ്രവർത്തകൻ ഇർഷാദ് ബംഗ്ലാവിൽ, അൽമന്നാഇ മലയാള വിഭാഗം പ്രസിഡന്റ് അബ്ദുൽ അസീസ് ടി.പി, ജനറൽ സെക്രട്ടറി എം.എം രിസാലുദ്ദീൻ എന്നിവർ ചേർന്ന് പ്രകാശനം ചെയ്തു.
അറബി ഭാഷക്കാരല്ലാത്തവർക്ക് എളുപ്പത്തിൽ അറബി ഭാഷ പഠിക്കാനായി ഡോ. വി. അബ്ദുറഹീം രചിച്ച പ്രസിദ്ധമായ ഗ്രന്ഥത്തെ ആസ്പദമാക്കിയുള്ള ലളിതമായ പഠനരീതിയാണ് രൂപകൽപന ചെയ്തിട്ടുള്ളത് എന്നും, പ്രധാനമായും നാല് മൊഡ്യൂളുകളായിട്ടായിരിക്കും കോഴ്സ് പൂർത്തീകരിക്കുക എന്നും റയ്യാൻ സ്റ്റഡി സെന്റർ വൈസ് പ്രിൻസിപ്പളും കോഴ്സ് അധ്യാപകനുമായ വസീം അഹ്മദ് അൽഹികമി കോഴ്സിന്റെ ലക്ഷ്യത്തെക്കുറിച്ച് സംസാരിക്കവേ സൂചിപ്പിച്ചു. അറബി ഭാഷ, അതിന്റെ വ്യാകരണം, നിത്യജീവിതത്തിൽ ഉപയോഗപ്പെടുത്താൻ കഴിയുന്ന അറബി പദപ്രയോഗങ്ങൾ, ഖുർആൻ, ഹദീസ് വായനക്ക് സഹായകമാകുന്ന ഭാഷാ നൈപുണ്യവും കോഴ്സിലൂടെ ലഭ്യമാക്കുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. ഹംസ കെ. ഹമദ്, സജ്ജാദ് ബിൻ അബ്ദുറസാഖ്, സ്വാലിഹ് അൽഹികമി, ഷാഹിദ് യൂസുഫ് എന്നിവർ സന്നിഹിതരായിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

