അറബി വായന മത്സരം: വിജയികളെ ആദരിച്ചു
text_fieldsമനാമ: അറബി വായന മത്സരത്തില്‍ വിജയിച്ച വിദ്യാര്‍ഥികളെ വിദ്യാഭ്യാസ മന്ത്രി ഡോ. മാജിദ് ബിന്‍ അലി അന്നുഐമി ആദരിച്ചു. വായന നേരിടുന്ന പ്രതിസന്ധി മറികടക്കുന്നതിനും കുട്ടികളില്‍ വായന പ്രോല്‍സാഹിപ്പിക്കുന്നതിനുമാണ് മത്സരം നടത്തിയത്. ഇത് രണ്ടാം തവണയാണ് മത്സരം സംഘടിപ്പിച്ചതെന്ന് സംഘാടകര്‍ അറിയിച്ചു. ബഹ്‌റൈനും യു.എ.ഇയും സംയുക്തമായി നടത്തിയ മത്സരം വിദ്യാഭ്യാസ മന്ത്രിയുടെ രക്ഷാധികാരത്തിലാണ് സംഘടിപ്പിച്ചത്. പ്രൊജക്ട് ജനറല്‍ സെക്രട്ടറി നജ്‌ല അശ്ശാംസി, ബഹ്‌റൈനിലെ യു.എ.ഇ അംബാസഡര്‍ സഈദ് അല്‍കത്ബി എന്നിവരും പരിപാടിയില്‍ സന്നിഹിതരായിരുന്നു.
ദുബൈ ഭരണാധികാരിയും യു.എ.ഇ പ്രധാനമന്ത്രിയുമായ ശൈഖ് മുഹമ്മദ് ബിന്‍ റാഷിദ് ആല്മക്തൂമിെൻറ ഈ ആശയം പ്രാവര്‍ത്തികമാക്കുക വഴി നിരവധി പേരെ അറബി വായനയിലേക്ക് ആകർഷിക്കാൻ സാധിച്ചിട്ടുണ്ടെന്ന് മന്ത്രി ചൂണ്ടിക്കാട്ടി. വിവിധ മേഖലകളിലെ അറിവ് ലഭിക്കാനും അതുവഴി സാംസ്‌കാരിക ഔന്നത്യം വളര്‍ത്താനും പദ്ധതി ഉപകരിക്കുമെന്നുംഅദ്ദേഹം അഭിപ്രായപ്പെട്ടു. 258 സ്‌കൂളുകളില്‍ നിന്നായി 24,000 ത്തോളം വിദ്യാര്‍ഥികളാണ് ഇത്തവണ മത്സരത്തില്‍ പങ്കെടുത്തത്. കഴിഞ്ഞ വര്‍ഷം 179 സ്‌കൂളുകളില്‍ നിന്നായി 18,000 വിദ്യാര്‍ഥികളാണ് പങ്കെടുത്തിരുന്നത്. പദ്ധതി ബഹ്‌റൈനില്‍ വിജയകരമായി നടപ്പിലാക്കിയത് വലിയ നേട്ടമാണെന്ന് നജ്‌ല അശ്ശാംസി പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.